Kerala
പാലക്കാട്: രാഹുലിനെതിരായ ആരോപണം ഇന്നോ മിനിഞ്ഞാന്നോ വന്നതല്ലെന്നും കഴിഞ്ഞ ആറേഴുമാസമായി കേരളസർക്കാർ ഒരു സമിതി രൂപവത്കരിച്ചു പരാതി അന്വേഷിച്ചുനടക്കുകയായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്.
അന്നു പെണ്കുട്ടി ഒളിവിലായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. അന്തസായി പറയേണ്ട കാര്യം ഈ സമയത്തു വന്നതിലാണ് സംശയം.
സംസ്ഥാനസർക്കാർ പ്രതിസന്ധിയിലായി നില്ക്കുമ്പോള്വന്ന ചെറിയൊരു അവതാരമായിമാത്രമേ ഇതിനെ കാണാനാകുകയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: എൻ. ശക്തൻ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചെന്നു വീണ്ടും പ്രചാരണം. കഴിഞ്ഞ ദിവസം രാത്രി തുടങ്ങിയ പ്രചാരണം നിഷേധിച്ച് ശക്തൻ ഇന്നലെ പ്രസ്താവനയിറക്കി.
കഴിഞ്ഞ ദിവസം തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു കെപിസിസി ഭാരവാഹിയും ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എൻ. ശക്തനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.
ഇതിനു പിന്നാലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കണ്ടു പരാതിപ്പെട്ടിരുന്നു. തുടർന്നാണ് ശക്തൻ രാജിവച്ചതായി അഭ്യൂഹം ശക്തമായത്. രാജി വാർത്ത ചില ടെലിവിഷൻ ചാനലുകളിൽ അടക്കം വന്നതിനു പിന്നാലെയാണ് അദ്ദേഹം നിഷേധക്കുറിപ്പ് ഇറക്കിയത്.
പാലോട് രവി രാജിവച്ചതിനു പിന്നാലെ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല നേരത്തേ എൻ. ശക്തനു നൽകിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു മുൻപുതന്നെ അദ്ദേഹം സ്ഥാനത്തു തുടരാൻ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര സീറ്റിൽ മത്സരിക്കുന്നതിനുള്ള മുന്നൊരുക്കം നടത്തുന്നതിനാണ് ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പു പൂർത്തിയായ ശേഷം അദ്ദേഹത്തെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയേക്കും.