Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deacon

ആറന്മുളയിൽ വാഹനാപകടത്തിൽ ഡീക്കൻ മരിച്ചു

കോഴഞ്ചേരി: ആറന്മുളയിൽ ടോറസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഓർത്തഡോക്സ് സഭയിലെ ശെമ്മാശൻ മരിച്ചു. പന്തളം മങ്ങാരം വട്ടമൺ പുത്തൻവീട്ടിൽ ഫാ.ഡോ. ഷാജി പി. ജോണിന്‍റെ മകൻ ഡീക്കൻ അഷർ ജോൺ (26) ആണ് മരിച്ചത്.

ആറന്മുള - പന്തളം റോഡിൽ നാൽക്കാലിക്കലായിരുന്നു അപകടം. പന്തളത്തു നിന്ന് ആറന്മുള ഭാഗത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്നു ശെമ്മാശൻ. എതിർദിശയിൽ മണ്ണു കയറ്റി അമിതവേഗത്തിൽ വന്ന ടോറസ് മറ്റൊരു ടോറസിനെ മറികടന്നെത്തിയപ്പോഴാണ് സ്കൂട്ടറിൽ ഇടിച്ചത്.

കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി അധ്യാപകനാണ് ഫാ.ഡോ.ഷാജി പി. ജോൺ.

മാതാവ്: പരേതയായ മറിയം ഷാജി (ഷൈനി) തിരുവല്ല പരിയാരത്ത് കുടുംബാംഗം. സംസ്കാരം പിന്നീട്. മേൽനടപടികൾ സ്വീകരിച്ച ആറന്മുള പൊലിസ് ടോറസ് ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു.

Latest News

Corehub Up