വെർജീനിയ: വെർജീനിയയിൽ വിഡിഒടി യാർഡിൽ ജോലി ചെയ്യുകയായിരുന്ന റായ്ഷോൺ യൂജിൻ ഡെലാർജ് (30), ഫിലിപ്പ് അവേരി വിൽസൺ (34) എന്നിവരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 37 വയസുകാരിയായ ഡെന്നിക്ക റാച്ചേൽ ബോയ്സ പിടിയിലായി.
ജൂലൈ 24നായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം നടന്നത്.
നോർത്ത് കരോലിനയിലെ സ്കോട്ട്ലൻഡ് നെക്കിൽവച്ച് യുഎസ് മാർഷലുകളുടെ നേതൃത്വത്തിലാണ് ഡെന്നിക്ക അറസ്റ്റിലായത്.
പ്രതിയെ വെർജീനിയയിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ മാസം 22ന് ഇവരെ കോടതിയിൽ ഹാജരാകും.