Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deal Only

Thiruvananthapuram

ഡീ​ൽ ജ​ന​ങ്ങ​ളു​മാ​യി മാ​ത്രം: മുഖ്യമന്ത്രി

കൊ​ട്ടാ​ര​ക്ക​ര: എ​ൽ​ഡി​എ​ഫി​ന് ഡീ​ൽ ഉ​ള്ള​ത് ജ​ന​ങ്ങ​ളു​മാ​യി മാ​ത്ര​മാ​ണെ​ന്ന്മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​വ​സ​ര​വാ​ദ രാ​ഷ്‌ട്രീയ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രി​ഹാ​രം ഉ​ണ്ടാ​കും. എ​ൽ​ഡി​എ​ഫി​ന്‍റെ തു​ട​ർ ഭ​ര​ണം കേ​ര​ള ജ​ന​ത ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. 2016ൽ ​എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം ല​ഭി​ച്ച​പ്പോ​ൾ ന​മ്മു​ടെ നാ​ട് മാ​റ്റ​ത്തി​ന് അ​നു​സ​രി​ച്ചു മു​ന്നോ​ട്ട് പോ​കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു മു​ഖ്യ പ​രാ​തി. എ​ന്നാ​ൽ ഭ​ര​ണം ല​ഭി​ച്ച​പ്പോ​ൾ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം കേ​ര​ള​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി​യ​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ.മ​ന്മ​ഥൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മു​ൻമ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ, ജോ​ർ​ജ് മാ​ത്യു, എ​സ്. സു​ദേ​വ​ൻ, കെ.​രാ​ജ​ഗോ​പാ​ൽ, സ്ഥാ​നാ​ർ​ഥി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, എ.ഷാ​ജു, ആ​ർ.ര​ഞ്ജി​ത്, സൂ​സ​ൻ കോ​ടി, വി.സു​മ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

 

Latest News

Corehub Up