Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dealing

മ​ഴ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന് വീഴ്ച പ​റ്റി: പ്ര​തി​പ​ക്ഷ നേ​താ​വ്

ക​​​ണ്ണൂ​​​ര്‍: അ​​​തി​​​ശ​​​ക്ത​​മാ​​യ മ​​​ഴ​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ടാ​​​യി​​​ട്ടും ജാ​​​ഗ്ര​​​ത​​​ക്കു​​റ​​വും മു​​​ൻ​​​ക​​​രു​​​ത​​​ൽ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് വീ​​​ഴ്ച​​​പ​​​റ്റി​​​യ​​​തു​​മാ​​​ണ് ഇ​​​ത്ര​​​ത്തോ​​​ളം വ​​​ലി​​​യ ദു​​​രി​​​ത​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ദു​​​ര​​​ന്ത​​​മു​​​ഖ​​​ത്ത് ജ​​​നം പ​​​ക​​​ച്ചു​​നി​​​ൽ​​​ക്കു​​​മ്പോ​​​ഴും സു​​​ര​​​ക്ഷ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്ത് ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച​​​യാ​​​ണ് സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. ക​​​ണ്ണൂ​​​രി​​​ൽ വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​ര​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ്.

വ​​​യ​​​നാ​​​ട് തു​​​ര​​​ങ്ക​​​പാ​​​ത നി​​​ര്‍​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ ദു​​​ര​​​ന്ത​​​വും അ​​​നാ​​​സ്ഥ മൂ​​​ല​​​മു​​​ണ്ടാ​​​യ​​​താ​​​ണ്. അ​​​തി തീ​​​വ്ര​​​മ​​​ഴ​​​യു​​​ണ്ടാ​​​യി​​​ട്ടും ച​​​ട്ട പ്ര​​​കാ​​​ര​​​മു​​​ള്ള റെ​​​ഡ് അ​​​ല​​​ര്‍​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ല്ല.

മ​​​ഴ ആ​​​രം​​​ഭി​​​ച്ച​​​തി​​​നു​​ശേ​​​ഷ​​​മാ​​​ണ് അ​​​ല​​​ര്‍​ട്ടു​​​ക​​​ള്‍ വ​​​ന്ന​​​ത്. മ​​​ണ്ണി​​​ടി​​​ച്ചി​​​ല്‍ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള മു​​​ന്‍​ക​​​രു​​​ത​​​ലു​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​ല്ല. ഇ​​​തി​​​നി​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ​​​യാ​​​ണ് മൂ​​​ഴി​​​യാ​​​ര്‍ ഡാം ​​​തു​​​റ​​​ന്നു​​​വി​​​ട്ട​​​തെ​​​ന്നും പി​​​ണ​​​റാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up