Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DeanFoxcroft

ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് മു​മ്പ് കി​വീ​സി​ന് തി​രി​ച്ച​ടി; സാ​ന്‍റന​ർ പു​റ​ത്ത്

വെ​ല്ലിം​ഗ്ട​ൺ: ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്ര​മു​ള്ള​പ്പോ​ൾ ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ടീ​മി​ന് ക​ന​ത്ത തി​രി​ച്ച​ടി. വ​ല​തു​കൈ​യ്ക്ക് പ​രി​ക്കേ​റ്റ സ്പി​ൻ ഓ​ൾ​റൗ​ണ്ട​ർ മി​ച്ച​ൽ സാ​ന്‍റ​ർ പ​ര​മ്പ​ര​യി​ൽ നി​ന്ന് പു​റ​ത്താ​യി. ഞാ​യ​റാ​ഴ്ച ബേ ​ഓ​വ​ലി​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ അ​ഞ്ചാം ഏ​ക​ദി​ന​ത്തി​നി​ടെ ബാ​റ്റ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്.

പ​ന്ത് കൈ​യി​ൽ കൊ​ണ്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ​രി​ക്ക് സ്കാ​നിം​ഗി​ൽ പൊ​ട്ട​ലാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച വെ​ല്ലിം​ഗ്ട​ണി​ലെ ബേ​സി​ൻ റി​സ​ർ​വി​ൽ ആ​രം​ഭി​ക്കു​ന്ന ആ​ദ്യ ടെ​സ്റ്റി​ലും തു​ട​ർ​ന്നു​ള്ള ര​ണ്ടാം ടെ​സ്റ്റി​ലും സാ​ന്‍റ​ന​ർ​ക്ക് ക​ളി​ക്കാ​നാ​കി​ല്ലെ​ന്ന് ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​റി​യി​ച്ചു. വ​രാ​നി​രി​ക്കു​ന്ന ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ലെ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ക​ളി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ പി​ന്നീ​ട് തീ​രു​മാ​ന​മെ​ടു​ക്കും.

സാ​ന്‍റ​ന​ർ​ക്ക് പ​ക​ര​ക്കാ​ര​നാ​യി 28കാ​ര​നാ​യ സ്പി​ൻ ബൗ​ളിം​ഗ് ഓ​ൾ​റൗ​ണ്ട​ർ ഡീ​ൻ ഫോ​ക്സ്ക്രോ​ഫ്റ്റി​നെ ന്യൂ​സി​ല​ൻ​ഡ് ടെ​സ്റ്റ് ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. സെ​ൻ​ട്ര​ൽ ഡി​സ്ട്രി​ക്ട്സി​ന്റെ താ​ര​മാ​യ ഫോ​ക്സ്ക്രോ​ഫ്റ്റ് മേ​യി​ൽ അ​യ​ർ​ല​ൻ​ഡി​നെ​തി​രെ​യാ​ണ് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ലെ ഏ​ക ഇ​ന്നിം​ഗ്സി​ൽ 98 റ​ൺ​സ് നേ​ടി താ​രം ശ്ര​ദ്ധേ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​രു​ന്നു.

Latest News

Corehub Up