Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DeathOfaFamily

ചങ്ങനാശേരിയിലെ കൂട്ടമരണം; വൻ സാമ്പത്തിക ബാധ്യതയെന്നു സൂചന

ചങ്ങനാശേരി: ചങ്ങനാശേരി മുനിസിപ്പൽ പാർക്കിനു സമീപം ഒരു വീട്ടിലെ മൂന്നു പേർ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബത്തിനു വൻ സാമ്പത്തിക ബാധ്യതയെന്നു സൂചന. കരിങ്ങട സാജു (64), ഭാര്യ അനു(59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. സാജുവും അനുവും കിടപ്പുമുറിയിലും മകനെ മറ്റൊരു മുറിയിലുമാണ് മരിച്ചനിലയിൽ കണ്ടത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ആത്മഹത്യകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ സംസ്കാരം പിന്നീട് നടക്കും. ആദ്യം മാതാപിതാക്കളാണ് മരിച്ചതെന്നാണ് നിഗമനം. ഇരുവരെയും മരിച്ചനിലയിൽ കണ്ടതോടെയാണ് സബിനും ജീവനൊടുക്കിയതെന്നാണ് സൂചന. 

 നേരത്തെ പത്തനംതിട്ട കോന്നിയിൽ സാജുവിനു പലചരക്കു കട ഉണ്ടായിരുന്നു. ഇതുമൂലം സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിനു പിന്നാലെ മകൻ സബിൻ ഒാൺലൈൻ ഇടപാടുകളിൽ ഇടപെട്ടു വൻ സാമ്പത്തികബാധ്യതയിൽ പെട്ടതായും പറയുന്നു.  അനു ഇപ്പോൾ വീടിന്‍റെ മുകൾനിലയിൽ ഹോം സ്റ്റേ നടത്തിവരികയായിരുന്നു. 

സബിൻ വിവാഹിതനാണ്. ഭാര്യ വിദേശത്താണ്. 

Latest News

Corehub Up