Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Debt Burden

Thiruvananthapuram

കടബാധ്യത: സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ വ​യോ​ധി​ക​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ വ​യോ​ധി​ക​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. കാ​ട്ടാ​യി​ക്കോ​ണം സ്വ​ദേ​ശി​യാ​യ സു​ബ്ര​ഹ്മ​ണ്യ​നാ​ണ് (76) സ്റ്റാ​ച്യു​വി​ലെ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് സ്വ​യം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. പെ​ട്രോ​ൾ ഒ​ഴി​ച്ച് ലൈ​റ്റ​ർ ക​ത്തി​ക്കാ​ൻ ശ്ര​മി​ക്ക​വെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യാ​യ സ്ത്രീ​യും മ​റ്റു​ള്ള​വ​രും ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലി​സും നാ​ട്ടു​കാ​രും ഇ​ട​പെ​ട്ട് ലൈ​റ്റ​ർ പി​ടി​ച്ചു​വാ​ങ്ങി വ​യോ​ധി​ക​നെ ര​ക്ഷ​പ്പെ​ടു​ത്തി. ബാ​ങ്ക് വാ​യ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ട​ബാ​ധ്യ​ത​ക​ളാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് ക​ന്‍റോ​ൺ​മെ​ന്‍റ് പൊ​ലി​സ് അ​റി​യി​ച്ചു. വാ​യ്പ എ​ടു​ക്കാ​നാ​യി രേ​ഖ​ക​ൾ വാ​ങ്ങി​യ ശേ​ഷം സമീപവാ​സി ത​ന്‍റെ ഭൂ​മി ത​ട്ടി​യെ​ടു​ത്ത​താ​യി ഇ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു. ഒ​രു ല​ക്ഷം രൂ​പ​യ്ക്കാ​യി ന​ൽ​കി​യ വാ​യ്പ നി​ല​വി​ൽ 12 ല​ക്ഷം രൂ​പ​യാ​യി എ​ന്നാ​

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ വ​യോ​ധി​ക​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. കാ​ട്ടാ​യി​ക്കോ​ണം സ്വ​ദേ​ശി​യാ​യ സു​ബ്ര​ഹ്മ​ണ്യ​നാ​ണ് (76) സ്റ്റാ​ച്യു​വി​ലെ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് സ്വ​യം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. പെ​ട്രോ​ൾ ഒ​ഴി​ച്ച് ലൈ​റ്റ​ർ ക​ത്തി​ക്കാ​ൻ ശ്ര​മി​ക്ക​വെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യാ​യ സ്ത്രീ​യും മ​റ്റു​ള്ള​വ​രും ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലി​സും നാ​ട്ടു​കാ​രും ഇ​ട​പെ​ട്ട് ലൈ​റ്റ​ർ പി​ടി​ച്ചു​വാ​ങ്ങി വ​യോ​ധി​ക​നെ ര​ക്ഷ​പ്പെ​ടു​ത്തി.

ബാ​ങ്ക് വാ​യ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ട​ബാ​ധ്യ​ത​ക​ളാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് ക​ന്‍റോ​ൺ​മെ​ന്‍റ് പൊ​ലി​സ് അ​റി​യി​ച്ചു. വാ​യ്പ എ​ടു​ക്കാ​നാ​യി രേ​ഖ​ക​ൾ വാ​ങ്ങി​യ ശേ​ഷം സമീപവാ​സി ത​ന്‍റെ ഭൂ​മി ത​ട്ടി​യെ​ടു​ത്ത​താ​യി ഇ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു. ഒ​രു ല​ക്ഷം രൂ​പ​യ്ക്കാ​യി ന​ൽ​കി​യ വാ​യ്പ നി​ല​വി​ൽ 12 ല​ക്ഷം രൂ​പ​യാ​യി എ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. കാ​ട്ടാ​യി​ക്കോ​ണം വാ​ർ​ഡി​ൽ മ​ങ്ങാ​ട്ടു​കോ​ണ​ത്ത് 20 വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന ത​മി​ഴ് വം​ശ​ജ​നാ​ണ് സു​ബ്ര​ഹ്ണ്യ​ൻ.

Latest News

Corehub Up