Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Debt Repayment

സൗ​ദി ന​ൽ​കി​യ പ​ണം കൊ​ണ്ട് യു​എ​ഇ​യു​ടെ ക​ടം വീ​ട്ടി പാ​കി​സ്ഥാ​ൻ; തി​രി​ച്ച​ട​ച്ച​ത് 3.45 ബി​ല്യ​ൺ ഡോ​ള​ർ

ഇ​സ്‌​ലാ​മാ​ബാ​ദ്: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​കി​സ്ഥാ​ൻ യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സി​ന് (യു​എ​ഇ) ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന 3.45 ബി​ല്യ​ൺ ഡോ​ള​ർ ക​ടം തി​രി​ച്ച​ട​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നും മ​റ്റ് വി​ദേ​ശ സ്രോ​ത​സു​ക​ളി​ൽ നി​ന്നും ല​ഭി​ച്ച പു​തി​യ നി​ക്ഷേ​പ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പാ​കി​സ്ഥാ​ൻ ഈ ​കു​ടി​ശി​ക തീ​ർ​ത്ത​ത്.

യു​എ​ഇ കേ​ന്ദ്ര ബാ​ങ്കി​ൽ പാ​കി​സ്ഥാ​ൻ നി​ക്ഷേ​പി​ച്ചി​രു​ന്ന കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ തു​ക​യാ​ണ് ഇ​പ്പോ​ൾ തി​രി​ച്ച​ട​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് അ​ടു​ത്തി​ടെ ല​ഭി​ച്ച സാ​മ്പ​ത്തി​ക പാ​ക്കേ​ജു​ക​ളും വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ളു​മാ​ണ് പാ​കി​സ്ഥാ​ന് ഈ ​നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ തു​ണ​യാ​യ​ത്. വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ലു​ണ്ടാ​യ കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ പാ​കി​സ്ഥാ​ൻ അ​ന്താ​രാ​ഷ്ട്ര നാ​ണ​യ നി​ധി​യു​ടെ സ​ഹാ​യ​വും തേ​ടി​യി​രു​ന്നു.

ചൈ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും പാ​കി​സ്ഥാ​ൻ വ​ൻ​തോ​തി​ൽ വാ​യ്പ​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​ക​ട​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നി​ല​വി​ൽ ഷെ​ഹ്ബാ​സ് ഷെ​രീ​ഫ് സ​ർ​ക്കാ​ർ.

Latest News

Corehub Up