Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deceased

ചോക്കാട് മലവെള്ളപ്പാച്ചിൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് മുഖ്യമന്ത്രി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തുകൊടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പൂക്കോട്ടുംപാടം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും ദുരന്തത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴക്കാലം പോലുമല്ലാതിരുന്ന സമയത്ത് അപ്രതീക്ഷിതമായിയെത്തിയ മലവെള്ളം വലിയ ദുരന്തമായി മാറുകയായിരുന്നു.

ടൂറിസ്റ്റ് സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലമല്ല ഇവിടം. നല്ല ഭംഗിയുള്ള സ്ഥലമാണെന്ന് സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പ്രചരിച്ചതിനെ തുടർന്ന് പല സ്ഥലങ്ങളിൽ നിന്നും ആളുകൾ ഇവിടെയെത്തിയിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജില്ലാ ഭരണകൂടം ഇതിനാവശ്യമായ കർശന നടപടികൾ സ്വീകരിക്കും.

മഴ പെയ്യുന്നതുമായി ബന്ധപ്പെട്ട് യാതൊരു മുന്നറിയിപ്പുമില്ലാതിരുന്നതാണ് ഈ ദുരന്തം ഇത്രയധികം ആഘാതമുണ്ടാക്കാൻ കാരണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജില്ലാ അടിസ്ഥാനത്തിൽ ശക്തമായ ഡിസാസ്റ്റർ മാനേജ്മെന്‍റ് സംവിധാനം തയാറാക്കും. ഇതിനായി സന്നദ്ധ സംഘടനകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ ധനസഹായം സർക്കാർ ഉറപ്പാക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിനുശേഷം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Latest News

Corehub Up