തിരുവമ്പാടി : മലയോര മേഖലയിൽ വിനോദത്തിനും മാനസിക ഉല്ലാസത്തിനും അവസരമൊരുക്കുന്നതിനൊപ്പം പ്രദേശത്തിന്റെ സാമ്പത്തിക-വാണിജ്യ മേഖലകൾക്ക് ഉണർവേകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മുക്കം എക്സ്പോ 2026-ന്റെ കാൽനാട്ടൽ ചടങ്ങ് നടന്നു.
ഡിസംബർ 18 മുതൽ 2027 ജനുവരി 15 വരെ തിരുവമ്പാടി പഞ്ചായത്തിന്റെ സഹകരണത്തോടെ ഡ്രീം എന്റർടൈൻമെന്റും ക്രോസ് ഇവന്റും സംയുക്തമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.തൊണ്ടിമ്മൽ ഇരവഞ്ഞി ഗ്രൗണ്ടിൽ അഗസ്ത്യൻമുഴി പാലത്തിന് സമീപമാണ് എക്സ്പോയ്ക്ക് വേദിയൊരുങ്ങുന്നത്. കാൽനാട്ടൽ ചടങ്ങ് സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റ് ചെയർമാനും തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റുമായ ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപ്പറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ ജയപ്രസാദ്, മറിയാമ്മ ബാബു, മുക്കം നഗരസഭ കൗൺസിലർ റെനീഷ്, എം.ടി. അഷ്റഫ്, പി.ജെ. ജോസഫ്, മൊയിൻ കാവുങ്ങൽ, നിഷാബ് മുള്ളോളി, നളേഷൻ ചോലത്തൊടികയിൽ എന്നിവർ പ്രസംഗിച്ചു.