നഗോയ: ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ ഇന്ത്യയുടെ ദീപക്ക് പൂനിയയ്ക്ക് വെങ്കലം. 97 കിലോ പുരുഷ വ്യക്തിഗത ഇനത്തിലാണ് ദീപക്ക് പൂനിയ വെങ്കലം നേടിയത്.
വെങ്കല മെഡൽ മത്സരത്തിൽ മംഗോളിയൻ താരം ഗൻഖുയാഗ് ഗൻബാട്ടറിനെയാണ് ദീപക്ക് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് പോയിന്റ് നേടിയാണ് ദീപക്ക് വിജയിച്ചത്.
ഈ ഗെയിംസിലെ ഇന്ത്യയുടെ 37-ാം വെങ്കലമാണ് ദീപക്കിലൂടെ ലഭിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 83 ആയി.