കോയമ്പത്തൂർ: പൊള്ളാച്ചി ആരോഗ്യമാതാ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക ആദരം 2026 സംഘടിപ്പിച്ചു. പൊള്ളാച്ചി സിഎച്ച്എഫ് ആരോഗ്യമാതാ വൈസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. പുഷ്പ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡൽഫിൻ മരിയ അധ്യക്ഷത വഹിച്ചു. ദീപിക ഫ്രണ്ട്സ് ക്ലബ് അംഗം സ്കറിയ ബിജു, ദീപിക കോയമ്പത്തൂർ സീനിയർ ബിസിനസ് മാനേജർ വി. മനോജ് എന്നിവർ ആശംസാപ്രസംഗം നടത്തി. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
ദീപിക റസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത് സ്വാഗതവും കോയമ്പത്തൂർ സർ ക്കുലേഷൻ ഏരിയ മാനേജർ ജി. സന്തോഷ് നന്ദിയും പറഞ്ഞു. ജില്ലയിൽ വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.