കാലടി : നീലീശ്വരം സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ "ദീപിക നമ്മുടെ ഭാഷ പദ്ധതി'യുടെ ഉദ്ഘാടനം മാണിക്കമംഗലം സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ നായർ വിദ്യാർഥികളായ റയാൻ റോയി, സാവിയ ബിജു എന്നിവർക്ക് ദീപിക പത്രം നൽകി നിർവഹിച്ചു.
സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ പ്രശാന്തി, ലിസി ലാസർ, ജയിനി ജോസ്, അനു മരിയ കുര്യൻ, ജിസ്ന ജിൻസൺ, ദീപിക ഏരിയ മാനേജർ ടി.എ. നിബിൻ എന്നിവർ സംസാരിച്ചു. സ്കൂളിൽ ദീപിക പത്രം സ്പോൺസർ ചെയ്തിരിക്കുന്നത് കാലടി മാണിക്കമംഗലം സായി ശങ്കര ശാന്തി കേന്ദ്രമാണ്.