Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DeepikaClebration

കേരളം മാറിയേ മതിയാകൂ: മുഖ്യമന്ത്രി

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന് വ​​​ലി​​​യൊ​​​രു മാ​​​റ്റം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ . എ​​​റ​​​ണാ​​​കു​​​ളം ക​​​ലൂ​​​ര്‍ ഗോ​​​കു​​​ലം ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ദീ​​​പി​​​ക​​​യു​​​ടെ 140 ാം വാ​​​ര്‍ഷി​​​കാ​​​ഘോ​​​ഷ​​​വും ഐ​​​ക്ക​​​ണ്‍സ് ഓ​​​ഫ് ദ ​​​ഇ​​​യ​​​ര്‍ അ​​​വാ​​​ര്‍ഡ് ദാ​​​ന​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ന​​​മ്മു​​​ടെ നാ​​​ടി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളെ​​​യും ക​​​ഴി​​​വി​​​നെ​​​യും തി​​​രി​​​ച്ച​​​റി​​​ഞ്ഞ്, ലോ​​​ക​​​ത്തി​​​ലെ ത​​​ന്നെ ഒ​​​ന്നാ​​​മ​​​ത്തെ സം​​​സ്ഥാ​​​ന​​​മാ​​​ക്കി കേ​​​ര​​​ള​​​ത്തെ മാ​​​റ്റാ​​​ൻ ന​​​മു​​​ക്ക് സാ​​​ധി​​​ക്ക​​​ണം. അ​​​തി​​​നു ക​​​ഴി​​​വു​​​ള്ള​​​വ​​​രാ​​​ണ് ന​​​മ്മു​​​ടെ മ​​​ല​​​യാ​​​ളി​​​ക​​​ൾ.

ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തും ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തും കേ​​​ര​​​ള​​​ത്തെ മി​​​ക​​​ച്ചൊ​​​രു ഡെ​​​സ്റ്റി​​​നേ​​​ഷ​​​ൻ പോ​​​യി​​​ന്‍റാ​​​ക്കി മാ​​​റ്റാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ക​​​യാ​​​ണ്. ന​​​മ്മു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഇ​​​വി​​​ടെ​​​ത്ത​​​ന്നെ തൊ​​​ഴി​​​ലും പ​​​ഠ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്ക​​​ണം. വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു​​​ള്ള കു​​​ട്ടി​​​ക​​​ളും ഇ​​​വി​​​ടേ​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യി എ​​​ത്ത​​​ണം. ഇ​​​ത്ത​​​രം ന​​​ല്ല മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കാ​​​യി ശ്ര​​​മി​​​ക്കു​​​മ്പോ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ​​​യും നാ​​​ടി​​​ന് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

നാ​​​ടി​​​നെ മാ​​​റ്റി​​​യെ​​​ടു​​​ക്കാ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു വ​​​ലി​​​യ പ​​​ങ്കു​​​ണ്ട്. മാ​​​റ്റ​​​ങ്ങ​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും സ്വ​​​പ്ന​​​ങ്ങ​​​ളെ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കാ​​​നും ന​​​മു​​​ക്ക് സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്ന​​​നി​​​ല​​​യി​​​ൽ ത​​​ന്‍റെ സ്വ​​​പ്ന പ​​​ദ്ധ​​​തി​​​യാ​​​യ സി​​​യാ​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ൻ​​​സി ആ​​​ൻ​​​ഡ് എ​​​ക്‌​​​സ്പ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സി​​​ന് തു​​​ട​​​ക്ക​​​മാ​​​യെ​​​ന്നും ആ​​​ദ്യ ഓ​​​ർ​​​ഡ​​​ർ പ​​​ശ്ചി​​​മ​​​ബം​​​​ഗാ​​​ളി​​​ലെ ദു​​​ർ​​​​ഗാ​​​പു​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലാ​​​ണു ല​​​ഭ്യ​​​മാ​​​യ​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up