കാഞ്ഞിരപ്പള്ളി: കാര്‍ഷിക മേഖലയിലെ ദീപികയുടെ ഇടപെടല്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമാണെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ദീപിക 140-ാം വാര്‍ഷികാഘോഷവും എക്സലന്‍സ് അവാര്‍ഡ് സമര്‍പ്പണവും കുന്നുംഭാഗം സെന്റ് ജോസഫ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.
മലയേര കര്‍ഷകരുടെ പ്രശ്നമായാലും കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്നമായാലും ദീപിക അത് ഫോക്കസ് ചെയ്ത് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും കര്‍ഷകര്‍ക്ക് നീതി ഉറപ്പാക്കന്‍ ശ്രമിക്കുകയും ചെയ്യും. വിദ്യാഭ്യാസ മേഖലയിലും ദീപികയുടെ സേവനം മഹത്തരമാണ്. ഇവിടെനിന്നു പുറത്തേക്കു പോയ വിദ്യാര്‍ഥികളെ നാട്ടില്‍ തിരിച്ചെത്തിച്ച് കുടിയിരുത്താനുള്ള ശ്രമങ്ങള്‍ക്ക് ദീപികയും സഭയും പരിശ്രമം നടത്തണമെന്നും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മലയാളക്കരയെ പത്രംവായന പഠിപ്പിച്ച ദീപിക 140 വര്‍ഷം പിന്നിടുമ്പോള്‍ പത്രധാര്‍മികതയുടെ മഹനീയ മാതൃകയാണു മലയാളിക്കു സമ്മാനിക്കുന്നതെന്ന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
ആന്റോ ആന്റണി എംപി, പ്രഫ. റോണി കെ. ബേബി എംഎല്‍എ, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, മുന്‍ എംഎല്‍എ ഡോ. എന്‍. ജയരാജ്, ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എന്‍. ഗിരീഷ് കുമാര്‍, സുനി ജോസഫ് പത്യാല, രൂപത ഡിഎഫ്സി ഡയറക്ടര്‍ ഫാ. ജസ്റ്റിന് മതിയത്ത്, കുന്നുംഭാഗം സെന്റ് ജോസഫ് പള്ളി വികാരി ഫാ. ആന്റണി ചെന്നക്കാട്ടുകുന്നേല്‍, ഡിസിഎല്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതവും ദീപിക ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്) ഫാ. രഞ്ജിത്ത് ആലുങ്കല്‍ നന്ദിയും പറഞ്ഞു. കാഞ്ഞിരപ്പള്ളി മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.