വെല്ലിംഗ്ടണ്‍: ക്രിക്കറ്റില്‍ ജയിച്ചെങ്കില്‍, കാല്പന്തില് ഇന്ത്യന്‍ സീനിയര്‍ പുരുഷന്മാര് ന്യൂസിലന്‍ഡിനു മുന്നില്‍ തോല്‍വി വഴങ്ങി. രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ മറുപടിയില്ലാത്ത മൂന്നു ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് 5-0ന് ഇന്ത്യയെ തകര്‍ത്തിരുന്നു.
ഇന്നലെ നടന്ന രണ്ടാം പോരാട്ടത്തിന്റെ ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളും പിറന്നത്. 22-ാം മിനിറ്റില്‍ ഫിന് സര്‍മാന്‍ ഇന്ത്യന്‍ വലയില്‍ പന്ത് എത്തിച്ച് ന്യൂസിലന്‍ഡിനു ലീഡ് സമ്മാനിച്ചു. 40-ാം മിനിറ്റില്‍ ജയിംസ് മക് ഗാരിയും 42-ാം മിനിറ്റില്‍ ക്രിസ് വുഡും ആതിഥേയരുടെ ലീഡ് വര്‍ധിപ്പിച്ചു. രണ്ടാം പകുതിയില്‍ ഹൃതിക് തിവാരിയാണ് ഇന്ത്യയുടെ ഗോള്‍ വല കാത്തത്. പകരക്കാരുടെ ബെഞ്ചില്നിന്നെത്തിയായിരുന്നു ഹൃതിക്കിന്റെ രാജ്യാന്തര അരങ്ങേറ്റം.=