Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DefenseSector

പ്രതിരോധ മേഖലയിൽ ഇന്ത്യ വിശ്വസ്ത പങ്കാളി: ന​​​രേ​​​ന്ദ്ര മോ​​​ദി

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ വി​​​ശ്വ​​​സ്ത പ്ര​​​തി​​​രോ​​​ധ പ​​​ങ്കാ​​​ളി​​​യാ​​​യി ഇ​​​ന്ത്യ വ​​​ള​​​ർ​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

പ്ര​​​തി​​​മാ​​​സ റേ​​​ഡി​​​യോ പ്ര​​​ക്ഷേ​​​പ​​​ണ​​​മാ​​​യ മ​​​ൻ ​​​കി ബാ​​​ത്തി​​​ലൂ​​​ടെ കാ​​​ർ​​​ഗി​​​ൽ യു​​​ദ്ധ​​​ത്തി​​​ൽ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച സൈ​​​നി​​​ക​​​ർ​​​ക്ക് ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ക​​​ൾ അ​​​ർ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി.

പ്ര​​​തി​​​രോ​​​ധ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലും ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ലും ഇ​​​ന്ത്യ മു​​​ന്നേ​​​റു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്ന് ബ്ര​​​ഹ്മോ​​​സ്, അ​​​സ്ത്ര മി​​​സൈ​​​ലു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​ന് ഇ​​​ന്തോ​​​നേ​​​ഷ്യ​​​യു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​റും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

പി​​​നാ​​​ക ലോം​​​ഗ് റേ​​​ഞ്ച് ഗൈ​​​ഡ​​​ഡ് റോ​​​ക്ക​​​റ്റിന്‍റെയും കു​​​ഷ മി​​​സൈ​​​ലു​​​ക​​​ളു​​​ടെ​​​യും പ​​​രീ​​​ക്ഷ​​​ണം വി​​​ജ​​​യ​​​ക​​​ര​​​മാ​​​ക്കി​​​യ ഡി​​​ആ​​​ർ​​​ഡി​​​ഒ​​​യു​​​ടെ നേ​​​ട്ട​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹം എ​​​ടു​​​ത്തുകാ​​​ട്ടി.

75 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച ആ​​​ധു​​​നി​​​ക യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ ഐ​​​എ​​​ൻ​​​എ​​​സ് മ​​​ഹേ​​​ശ്വ​​​രി നാ​​​വി​​​ക സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കി​​​യ​​​ത് വ​​​ലി​​​യ നേ​​​ട്ട​​​മാ​​​ണ്.

സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ റോ​​​ക്ക​​​റ്റാ​​​യ വി​​​ക്രം-1​​​ന്‍റെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ വി​​​ക്ഷേ​​​പ​​​ണം രാ​​​ജ്യ​​​ത്തെ ഓ​​​രോ പൗ​​​ര​​​നും അ​​​ഭി​​​മാ​​​നി​​​ക്കാ​​​വു​​​ന്ന നേ​​​ട്ട​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up