Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deimos

ഇനി കളി 'ഫോബോസി'ൽ! ചൊവ്വയുടെ രഹസ്യങ്ങൾ തേടി ജപ്പാൻ പുറപ്പെട്ടു!

ചുവന്നഗ്രഹത്തിന്‍റെ രഹസ്യങ്ങൾ ചുരുളഴിയുമോ..? ‌പിടികിട്ടാത്ത രഹസ്യങ്ങൾ തേടി ജപ്പാന്‍റെ മാ​ർഷ്യൻ മൂ​ൺ​സ് എ​ക്സ്പ്ലൊ​റേ​ഷ​ൻ (എം​എം​എ​ക്സ്) പേ​ട​കം ഭൂമിയിൽനിന്നു കുതിച്ചുയർന്നു. ജാ​പ്പ​നീ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ 'ജാ​ക്സ'യാണു ദൗത്യത്തിനു പിന്നിൽ. ചൊ​വ്വ​യു​ടെ ഉ​പ​ഗ്ര​ഹ​മാ​യ ഫോ​ബോ​സി​ൽനി​ന്നു സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കുകയാണു ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം.

​ഇന്നലെ പു​ല​ർ​ച്ചെ ത​നെ​ഗാ​ഷി​മ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽനി​ന്നാ​ണ് എ​ച്ച്-3 വി​ക്ഷേ​പ​ണ വാ​ഹ​നം പേ​ട​ക​വു​മാ​യി കു​തി​ച്ചു​യർന്നത്. ചൊ​വ്വ​യു​ടെ ഉ​പ​ഗ്ര​ഹ​ത്തി​ൽനി​ന്ന് ഭൂമിയിലേക്ക് ആ​ദ്യ​മാ​യി സാ​മ്പി​ളു​ക​ൾ എത്തിക്കുന്ന വലിയ ദൗ​ത്യത്തിനാണു ശാസ്ത്രലോകം തുടക്കമിട്ടിരിക്കുന്നത്. അ​ഞ്ചുവ​ർ​ഷത്തോളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ​ദൗ​ത്യം ജാ​ക്സ​യു​ടെ ആ​ദ്യ ചൊ​വ്വ റൗ​ണ്ട് ട്രി​പ്പ് കൂ​ടി​യാ​ണ്. ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ൾ 2031-ൽ ​ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തിക്കാൻ കഴിയുമെ​ന്നാ​ണു ഗവേഷകരുടെ പ്ര​തീ​ക്ഷ.

ഏ​ക​ദേ​ശം 4,500 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള പേ​ട​കം 2027 ഓ​ഗ​സ്‌റ്റിൽ ചൊ​വ്വ​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തിക്കാനാണു പദ്ധതി. എ​ന്നാ​ൽ, പേടകത്തെ ചൊ​വ്വ​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ ഇ​റക്കില്ല. പ​ക​രം ഫോ​ബോ​സ്, ഡീ​മോ​സ് എ​ന്നീ ര​ണ്ട് ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും, പ്ര​ത്യേ​കി​ച്ച് ഫോ​ബോ​സി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും പ​ഠിക്കുക. ജ​ർമ​നി​യും ഫ്രാ​ൻ​സും ചേ​ർ​ന്നു വി​ക​സി​പ്പി​ച്ച റോ​വ​റി​നെ ഉ​പ​ഗ്ര​ഹ​ത്തി​ൽ ഇ​റ​ക്കി, ഉ​പ​രി​ത​ല​ത്തി​ന് ര​ണ്ട് സെന്‍റി​മീ​റ്റ​ർ താ​ഴെനി​ന്ന് പത്തുഗ്രാം ​റീ​ഗോ​ലി​ത് (പൊടിരൂപത്തിലുള്ള പാറക്കഷ്ണങ്ങൾ, മണൽ, പൊടിപടലങ്ങൾ) വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കാ​നാ​ണു ലക്ഷ്യമിടുന്നത്.

 

Latest News

Corehub Up