Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Liqour Policy

തെ​ളി​വി​ന്‍റെ ക​ണി​ക​പോ​ലു​മി​ല്ല! ഡ​ൽ‌​ഹി മ​ദ്യ​ന​യ കേ​സി​ൽ സി​ബി​ഐ​യെ കു​ട​ഞ്ഞ് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ലെ പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ​ക്കി​ന് വി​മ​ർ​ശ​ച്ച് ഡ​ൽ​ഹി റൗ​സ് അ​വ​ന്യൂ കോ​ട​തി. ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ജു​ക​ളു​ള്ള കു​റ്റ​പ​ത്രം വെ​റും പ്ര​ഹ​സ​ന​മാ​ണെ​ന്നും തെ​ളി​വു​ക​ളി​ല്ലാ​തെ ഉ​ന്ന​ത പ​ദ​വി​യി​ലി​രി​ക്കു​ന്ന​വ​രെ കേ​സി​ൽ കു​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കോ​ട​തി തു​റ​ന്ന​ടി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ വ​രു​ത്തി​യ സി​ബി​ഐ അന്വേഷണ ഉദ്യോഗസ്ഥനെതി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കു​റ്റ​പ​ത്ര​ത്തി​ൽ വ​സ്തു​താ​വി​രു​ദ്ധ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

കേ​സി​ന്‍റെ വി​ചാ​ര​ണ സ​മ​യ​ത്ത് ഭ​ര​ണ​ഘ​ട​നാ പ​ദ​വി വ​ഹി​ക്കു​ക​യാ​യി​രു​ന്ന ഡ​ൽ​ഹി മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ളി​നെ​തി​രെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളോ സാ​ക്ഷി​മൊ​ഴി​ക​ളോ ഇ​ല്ലാ​തെ​യാ​ണ് ഗൂ​ഢാ​ലോ​ച​ന കു​റ്റം ആ​രോ​പി​ച്ച​തെ​ന്ന് ജ​ഡ്ജി വ്യ​ക്ത​മാ​ക്കി. നി​യ​മ​വാ​ഴ്ച​യ്ക്ക് നി​ര​ക്കാ​ത്ത ന​ട​പ​ടി​യാ​ണി​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

530 ദി​വ​സം ജ​യി​ലി​ൽ ക​ഴി​ഞ്ഞ ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​ക്കെ​തി​രെ അ​ഴി​മ​തി ന​ട​ത്തി​യ​തി​നോ പ​ണം കൈ​പ്പ​റ്റി​യ​തി​നോ ഒ​രു തെ​ളി​വും ഹാ​ജ​രാ​ക്കാ​ൻ സി​ബി​ഐ​ക്ക് ക​ഴി​ഞ്ഞി​ല്ല. ന​യ​രൂ​പീ​ക​ര​ണ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് പ​ങ്കു​ണ്ടെ​ന്ന വാ​ദം വെ​റും ആ​രോ​പ​ണം മാ​ത്ര​മാ​യി അ​വ​ശേ​ഷി​ച്ചു. ഒ​രു ചെ​റി​യ തെ​ളി​വ് പോ​ലും ഇ​ല്ലാ​തി​രു​ന്നി​ട്ടും കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യി കു​ൽ​ദീ​പ് സിം​ഗി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്നും കോ​ട​തി ‌ചോ​ദി​ച്ചു.

സി​ബി​ഐ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലെ മൊ​ഴി​ക​ളും തെ​ളി​വു​ക​ളും ത​മ്മി​ൽ യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ സി​ബി​ഐ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കേ​സി​ൽ പ്ര​തി​ക​ളാ​യ 23 പേ​രെ​യും വെ​റു​തെ​വി​ട്ടു​കൊ​ണ്ടാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. കോ​ട​തി വി​ധി​ക്കെ​തി​രെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി​ബി ഐ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കു​ൽ​ദീ​പ് സിം​ഗ്, ന​രേ​ന്ദ​ർ സിം​ഗ്, വി​ജ​യ് നാ​യ​ർ, അ​ഭി​ഷേ​ക് ബോ​യി​ൻ​പ​ള്ളി, അ​രു​ൺ പി​ള്ള, മൂ​ത്ത ഗൗ​തം, സ​മീ​ർ മ​ഹേ​ന്ദ്രു, മ​നീ​ഷ് സി​സോ​ദി​യ, അ​മ​ൻ​ദീ​പ് സിം​ഗ് ധാ​ൽ, അ​ർ​ജു​ൻ പാ​ണ്ഡെ, ബു​ച്ചി​ബാ​ബു ഗോ​ര​ന്ത്‌​ല, രാ​ജേ​ഷ് ജോ​ഷി, ദാ​മോ​ദ​ർ പ്ര​സാ​ദ് ശ​ർ​മ, പ്രി​ൻ​സ് കു​മാ​ർ, അ​ര​വി​ന്ദ് കു​മാ​ർ സിം​ഗ്, ഡി ​ക​ൻ​പ്രീ​ത് സിം​ഗ്, ഡി. ​പ​ഥ​ക്, അ​മി​ത് അ​റോ​റ, വി​നോ​ദ് ചൗ​ഹാ​ൻ, ആ​ശി​ഷ് ച​ന്ദ് മാ​ത്തൂ​ർ, ശ​ര​ത് റെ​ഡ്ഡി എ​ന്നി​വ​രാ​ണ് കു​റ്റ​വി​മു​ക്തരാ​യ​ത്.

 

Latest News

Corehub Up