ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിനിനുള്ളില്‍ കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്യുന്ന പോസ്റ്ററുകള്‍.
എയര്‍പോര്‍ട്ട് എക്സ്പ്രസ് ലൈനിലെ ഒരു ട്രെയിനിനുള്ളിലാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്നതും വിവിധ വിഷയങ്ങള്‍ ഉന്നയിക്കുന്നതുമായ രണ്ടു പോസ്റ്ററുകൾ പതിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു. എഫ്ഐആർ പ്രകാരം കഴിഞ്ഞ 20നാണ് സംഭവം നടന്നത്.
ക്യുആര്‍ കോഡ് വഴി ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ ചേരാന്‍ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങളും പോസ്റ്ററുകളിലുണ്ട്.