Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DelhiMinister

ഡ​ൽ​ഹി ജ​ൽ ബോ​ർ​ഡ് അ​ഴി​മ​തി കേ​സ്: ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സ​ത്യേ​ന്ദ​ർ ജെ​യി​ൻ അ​റ​സ്റ്റി​ൽ 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​ൽ ബോ​ർ​ഡി​ലെ (ഡി​ജെ​ബി) മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റു​ക​ളു​ടെ (എ​സ്ടി​പി) ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ ഡ​ൽ​ഹി മ​ന്ത്രി​യും എ​എ​പി നേ​താ​വു​മാ​യ സ​ത്യേ​ന്ദ​ർ ജെ​യി​നി​നെ ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ ആ​ന്‍റി ക​റ​പ്ഷ​ൻ ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു.

സ​ത്യേ​ന്ദ​ർ ജെ​യി​നി​ന് പു​റ​മെ മു​ൻ ഡ​ൽ​ഹി ജ​ൽ ബോ​ർ​ഡ് സി​ഇ​ഒ ഉ​ദി​ത് പ്ര​കാ​ശ് റാ​യ് (ഐ​എ​എ​സ്), മു​ൻ ക​ൺ​സ​ൾ​ട്ട​ന്‍റ് അ​ങ്കി​ത് ശ്രീ​വാ​സ്ത​വ, സ്വ​കാ​ര്യ വ്യ​ക്തി​ക​ളാ​യ നാ​ഗേ​ന്ദ്ര യാ​ദ​വ്, രാ​ജ കു​മാ​ർ കു​ർ​റ, പ​ങ്ക​ജ് വ​ർ​മ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റ് പേ​രെ​യാ​ണ് കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. 2024 മേ​യ് 11-ന് ​ഡ​ൽ​ഹി വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റ് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്‌​ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​ന​ട​പ​ടി. 

ഡ​ൽ​ഹി ജ​ൽ ബോ​ർ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യു​ള്ള ടെ​ൻ​ഡ​ർ വ്യ​വ​സ്ഥ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ക്ക​ൽ, കൈ​ക്കൂ​ലി വാ​ങ്ങ​ൽ, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ത്ത​ൽ തു​ട​ങ്ങി​യ ഗൗ​ര​വ​ക​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 

Latest News

Corehub Up