Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DelhiPhuketFlight

എ​യ​ർ ഇ​ന്ത്യ ഫൂ​ക്ക​റ്റ് വി​മാ​ന അ​പ​ക​ടം: പൈ​ല​റ്റു​മാ​ർ​ക്ക് 100 ശ​ത​മാ​നം ല​ഹ​രി​പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി എ​യ​ർ ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഫൂ​ക്ക​റ്റ്-​ഡ​ൽ​ഹി വി​മാ​ന​ത്തി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റി​നും പൈ​ല​റ്റി​ന്‍റെ ല​ഹ​രി​പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വ​ന്ന​തി​നും പി​ന്നാ​ലെ, സ​ർ​വീ​സി​ലു​ള്ള മു​ഴു​വ​ൻ പൈ​ല​റ്റു​മാ​ർ​ക്കും 100% ല​ഹ​രി​പ​രി​ശോ​ധ​ന ന​ട​പ്പി​ലാ​ക്കു​മെ​ന്ന് വ്യക്തമാക്കി എ​യ​ർ ഇ​ന്ത്യ.

ഓ​ഗ​സ്റ്റ് നാ​ലി​ന് ഫൂ​ക്ക​റ്റി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് പ​റ​ന്ന എ​ഐ-2379 വി​മാ​ന​ത്തി​ൽ യാ​ത്ര​മ​ധ്യേ ഹൈ​ഡ്രോ​ളി​ക് സി​സ്റ്റം ത​ക​രാ​റി​ലാ​വു​ക​യും വി​മാ​ന​ത്തി​ന്‍റെ ഉ​യ​ര​ത്തി​ൽ പെ​ട്ടെ​ന്ന് വ്യ​തി​യാ​ന​മു​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ൽ 24 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും വി​മാ​ന​ത്തി​ന്‍റെ ഉ​ൾ ഭാ​ഗ​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ പു​റ​ത്തു​വി​ട്ട പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ, വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് ഇ​ൻ ക​മാ​ൻ​ഡി​ന്‍റെ ര​ക്ത​സാ​മ്പി​ളു​ക​ളി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​മ്പ​നി​യു​ടെ നി​ർ​ണാ​യ​ക തീ​രു​മാ​നം.

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​മാ​യി പൂ​ർ​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും എ​യ​ർ ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി. വീ​ഴ്ച വ​രു​ത്തു​ന്ന ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up