പോത്തൻകോട്: മദ്യപിക്കാൻ പണം നൽകാത്തതിനെ തുട ർന്ന് അമ്മയെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ മകനെ പൊ ലിസ് അറസ്റ്റു ചെയ്തു. പോത്തൻകോട് നേതാജി നഗർ ഗാന്ധിനഗർ സ്വദേശി സജീവി(29)നെയാണ് പോത്തൻകോട് പൊലിസ് അറസ്റ്റുചെയ്തത്. അമ്മ സന്ധ്യ (50) യെ യാണ് പുല്ലരിയുന്ന കത്തി കൊണ്ട് വെട്ടിപരിക്കേൽപിച്ചത്. മദ്യപിയ്ക്കാൻ 1000 രൂപ ചോദിച്ചത് നൽകാത്തതിനെ തുടർന്നായിരുന്നു ആക്രമ ണം. നിരന്തരം മദ്യപിക്കാൻ പണം ആവശ്യപ്പെടുകയും നൽകിയില്ലങ്കിൽ ബഹളമുണ്ടാക്കുകയും പതിവാണെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ വീട്ടമ്മയ്ക്ക് അഞ്ചോളം തുന്നലിടേണ്ടിവന്നു.