Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Denton

America

ഡെ​ന്‍റണി​ൽ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്ന​യാ​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു

ഡെ​ന്‍റ​ൺ: ഡെ​ന്‍റ​ണി​ൽ പോ​ലീ​സി​ന് നേ​രെ ഇ​രു​മ്പ് വ​ടി​കൊ​ണ്ട് ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്ന​യാ​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ള്ള ഡെ​ന്‍റ​ണി​ലെ പി​ക്കി​ൾ​ബോ​ൾ കോ​ർ​ട്ടി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മ​ദ്യ​പി​ച്ച നി​ല​യി​ലു​ള്ള ഒ​രാ​ളെ​ക്കു​റി​ച്ച് ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ​താ​യി​രു​ന്നു പോ​ലീ​സ്. കൈ​യി​ൽ ഇ​രു​മ്പ് വ​ടി​യു​മാ​യി കോ​ർ​ട്ടി​ന് മു​ക​ളി​ലെ വേ​ലി​യി​ൽ ക​യ​റി നി​ന്ന വ്യ​ക്തി, ത​ന്നെ കൊ​ല്ലാ​ൻ പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പോ​ലീ​സു​കാ​ർ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ൾ വേ​ലി​യി​ൽ നി​ന്ന് താ​ഴെ​യി​റ​ങ്ങി ഇ​രു​മ്പ് വ​ടി​യു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്തു. പ്ര​തി​യെ ത​ട​യാ​ൻ ടേ​സ​ർ തോ​ക്ക് ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

തു​ട​ർ​ന്ന് മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​യാ​ളെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സം​ഭ​വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ മ​റ്റ് ആ​ളു​ക​ൾ​ക്കോ പ​രി​ക്കേ​റ്റി​ട്ടി​ല്ല. വെ​ടി​യു​തി​ർ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​വ​ധി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ടെ​ക്സ​സ് റേ​ഞ്ചേ​ഴ്‌​സ് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up