മീനങ്ങാടി: വയോജന ക്ഷേമ വകുപ്പ് പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും ഇതിന് നടപടികള്‍ പുരോഗമിക്കുകയാണെന്നും ഐ.സി. ബാലകൃഷ്ണന് എംഎല്‍എ. സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി.വി. രാജന് അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് കെ. ശശിധരന് അനുശോചന പ്രമേയവും സെക്രട്ടറി ഇ. മുരളീധരന് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് മുഖ്യാതിഥിയായി. മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് സിഎഒ സൂപ്പി കല്ലങ്കോടന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സജീവന് എന്നിവര്‍ വയോജനങ്ങളെ ആദരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ.വി. മാത്യു, സംസ്ഥാന ഓഡിറ്റര്‍ എം.എ. അഗസ്റ്റിന്, ജില്ലാ ട്രഷറര്‍ ജി.കെ. ഗിരിജ, ടി.ഒ. പൗലോസ്, അശ്വിന്, രമ്യ ശിവദാസന്‍, കെ. മുഹമ്മദ്, വി. ലീലാമ്മ, ടി. ജോണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. വയോജന പെന്ഷന് 5,000 രൂപയാക്കുക, വയോമിത്രം പദ്ധതി പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുക, വയോജനങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുക, ആയുഷ്മാന്‍ ഭാരത് വയോവന്ദന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി സംസ്ഥാനത്തും നടപ്പാക്കുക, ചുരം ബദല്‍ പാതകള്‍ യാഥാര്‍ഥ്യമാക്കുക, വയോജനങ്ങളുടെ റെയില്‍ യാത്രാ ഇളവ് പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. കരുണ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് നടത്തി.