Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deployment

അ​തി​ര്‍​ത്തി​ക​ളി​ല്‍ ചൈ​ന സൈ​നി​ക​വി​ന്യാ​സം കു​റ​ച്ചെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ റി​പ്പോ​ര്‍​ട്ട്

ന്യൂ​​​​ഡ​​​​ല്‍​ഹി: ഇ​​​​ന്ത്യ​​​​യു​​​​ടെ വ​​​​ട​​​​ക്ക​​​​ന്‍ അ​​​​തി​​​​ര്‍​ത്തി​​​​ക​​​​ളി​​​​ല്‍ ചൈ​​​​ന ത​​​​ങ്ങ​​​​ളു​​​​ടെ സൈ​​​​നി​​​​ക​​​​വി​​​​ന്യാ​​​​സം കു​​​​റ​​​​ച്ച​​​താ​​​യി ​പ്ര​​​​തി​​​​രോ​​​​ധ​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ 2025-26 വാ​​​​ര്‍​ഷി​​​​ക റി​​​​പ്പോ​​​​ര്‍​ട്ട്.

വ​​​​ര്‍​ഷ​​​​ങ്ങ​​​​ളാ​​​​യി ത​​​​ര്‍​ക്ക​​​​ത്തി​​​​ലു​​​​ള്ള യ​​​​ഥാ​​​​ര്‍​ഥ നി​​​​യ​​​​ന്ത്ര​​​​ണ​​​രേ​​​​ഖ​​​​യി​​​​ല്‍ (എ​​​​ല്‍​എ​​​​സി) 2025ല്‍ ​​​​ചൈ​​​​ന​​​​യു​​​​ടെ പീ​​​​പ്പി​​​​ള്‍​സ് ലി​​​​ബ​​​​റേ​​​​ഷ​​​​ന്‍ ആ​​​​ര്‍​മി​​​​യു​​​​ടെ (പി​​​​എ​​​​ല്‍​എ) വി​​​​ന്യാ​​​​സ​​​​ത്തി​​​​ല്‍ കാ​​​​ര്യ​​​​മാ​​​​യ കു​​​​റ​​​​വു​​​​ണ്ടെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള നി​​​​ര​​​​ന്ത​​​​ര​​​​മാ​​​​യ ച​​​​ര്‍​ച്ച​​​​ക​​​​ളും ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളു​​​​മാ​​​​ണ് വ​​​​ട​​​​ക്ക​​​​ന്‍ അ​​​​തി​​​​ര്‍​ത്തി​​​​ക​​​​ളി​​​​ല്‍ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ള്‍​ക്കും സ്ഥി​​​​ര​​​​ത​​​​യ്ക്കും കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്ന് പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രാ​​​​ല​​​​യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

എ​​​​ല്‍​എ​​​​സി​​​​യി​​​​ല്‍ പ​​​​ത്തു വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍ ചേ​​​​ര്‍​ന്ന സൈ​​​​നി​​​​ക യൂ​​​​ണി​​​​റ്റു​​​​ക​​​​ളെ​​​​യാ​​​​യി​​​​രു​​​​ന്നു ചൈ​​​​ന നേ​​​​ര​​​​ത്തേ വി​​​​ന്യ​​​​സി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. കൂ​​​​ടാ​​​​തെ അ​​​​തി​​​​ര്‍​ത്തി​​​​യി​​​​ല്‍​നി​​​​ന്നു മാ​​​​റി​​​​യു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ മ​​​​റ്റൊ​​​​രു പ​​​​ത്ത് ബ്രി​​​​ഗേ​​​​ഡു​​​​ക​​​​ളെ​​​​യും നി​​​​ല​​​​നി​​​​ര്‍​ത്തി​​​​യി​​​​രു​​​​ന്നു.

എ​​​​ല്‍​എ​​​​സി​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ര്‍​ഷം ഏ​​​​ക​​​​ദേ​​​​ശം 40,000 മു​​​​ത​​​​ല്‍ 50,000 വ​​​​രെ ചൈ​​​​നീ​​​​സ് സൈ​​​​നി​​​​ക​​​​രു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഏ​​​​ക​​​​ദേ​​​​ശം ഇ​​​​ത്ര​​​​ത്തോ​​​​ളം സൈ​​​​നി​​​​ക​​​​രെ നി​​​​ശ്ച​​​​യി​​​​ക്ക​​​​പ്പെ​​​​ട്ട പ​​​​രി​​​​ശീ​​​​ല​​​​ന​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ഏ​​​​ത് അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ചൈ​​​​ന സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും 323 പേ​​​​ജു​​​​ള്ള ഈ ​​​​റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

2020ലെ ​​​​ഗ​​​​ല്‍​വാ​​​​ന്‍ സം​​​​ഘ​​​​ര്‍​ഷ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ നാ​​​​ലു​​​​വ​​​​ര്‍​ഷ​​​​ത്തോ​​​​ളം ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം, ക​​​​ഴി​​​​ഞ്ഞ ആ​​​​റു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലെ ഏ​​​​റ്റ​​​​വും മോ​​​​ശം അ​​​​വ​​​​സ്ഥ​​​​യി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ത​​​​ര്‍​ക്ക​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് 2024 ഒ​​​​ക്‌​​​​ടോ​​​​ബ​​​​റി​​​​ല്‍ സൈ​​​​ന്യ​​​​ത്തെ പി​​​​ന്‍​വ​​​​ലി​​​​ക്കാ​​​​ന്‍ ഇ​​​​രു​​​​പ​​​​ക്ഷ​​​​വും ധാ​​​​ര​​​​ണ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് അ​​​​തി​​​​നൊ​​​​രു അ​​​​യ​​​​വു​​​​ണ്ടാ​​​​യ​​​​ത്.

രാ​​​​ഷ്‌​​​​ട്രീ​​​​യ, ന​​​​യ​​​​ത​​​​ന്ത്ര, സൈ​​​​നി​​​​ക ത​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ങ്ങ​​​​ള്‍ വ​​​​ട​​​​ക്ക​​​​ന്‍ അ​​​​തി​​​​ര്‍​ത്തി​​​​ക​​​​ളി​​​​ല്‍ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍ സൃ​​​​ഷ്‌​​​​ടി​​​​ക്കാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ച്ചു​​​​വെ​​​​ന്ന് റി​​​​പ്പോ​​​​ര്‍​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. പ്ര​​​​തി​​​​രോ​​​​ധ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ വാ​​​​ര്‍​ഷി​​​​ക റി​​​​പ്പോ​​​​ര്‍​ട്ട് 2026 മാ​​​​ര്‍​ച്ച് 31 വ​​​​രെ​​​​യു​​​​ള്ള സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​ക്കൊ​​​​ള്ളു​​​​ന്ന​​​​താ​​​​ണ്.

Latest News

Corehub Up