Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deportation

America

35 വ​ർ​ഷ​മാ​യി യു​എ​സി​ൽ താ​മ​സം, മ​ക​ൻ സെെ​ന്യ​ത്തി​ൽ; എ​ന്നി​ട്ടും നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ

ടെ​ക്സ​സ്: ദ​ശ​ക​ങ്ങ​ളാ​യി അ​മേ​രി​ക്ക​യി​ൽ നി​യ​മ​പ​ര​മാ​യി താ​മ​സി​ച്ച് ജോ​ലി ചെ​യ്തു​വ​രു​ന്ന കോ​ട​തി പ​രി​ഭാ​ഷ​ക മീ​നു ബ​ത്ര​യെ (53) ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജോ​ലി ആ​വ​ശ്യ​ത്തി​നാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​രെ ത​ട​ഞ്ഞു​വ​ച്ച​ത്.

ഹി​ന്ദി, പ​ഞ്ചാ​ബി, ഉ​റു​ദു ഭാ​ഷ​ക​ളി​ൽ ടെ​ക്സ​സി​ലെ ഏ​ക ലൈ​സ​ൻ​സു​ള്ള കോ​ട​തി പ​രി​ഭാ​ഷ​ക​യാ​ണ് മീ​നു ബ​ത്ര. ​വാ​ലി ഇ​ന്‍റർ​നാ​ഷ​ണ​ൽ വിമാനത്താവളത്തിൽ നി​ന്നാ​ണ് യുഎ​സ് ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെന്‍റ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. നി​ല​വി​ൽ എ​ൽ വാ​ലി ഡി​റ്റ​ൻ​ഷ​ൻ ഫെ​സി​ലി​റ്റി​യി​ലാ​ണ് ഇ​വ​ർ.

1980-ക​ളി​ലെ സി​ഖ് വി​രു​ദ്ധ ക​ലാ​പ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്ന് ഇ​വ​ർ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്. 2000-ൽ ​ഒ​രു ഇ​മി​ഗ്രേ​ഷ​ൻ ജ​ഡ്ജി ഇ​വ​ർ​ക്ക് അ​മേ​രി​ക്ക​യി​ൽ തു​ട​രാ​ൻ അ​നു​മ​തി (Withholding of Removal) ന​ൽ​കി​യി​രു​ന്നു.

മീ​നു​വി​ന് വ​ർ​ക്ക് പെ​ർ​മി​റ്റ് ഉ​ണ്ടെ​ങ്കി​ലും പ​ഴ​യ നാ​ടു​ക​ട​ത്ത​ൽ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. എ​ന്നാ​ൽ 30 വ​ർ​ഷ​ത്തി​നി​ടെ ഒ​രു ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം പോ​ലും ന​ട​ത്താ​ത്ത ത​ന്നെ ഒ​രു കുറ്റവാളിയെ​പ്പോ​ലെ​യാ​ണ് അ​ധി​കൃ​ത​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്ന് മീ​നു ആ​രോ​പി​ച്ചു.

ത​ട​ങ്ക​ലി​ൽ വ​ച്ച് ത​നി​ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും നി​ഷേ​ധി​ച്ചു​വെ​ന്നും ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ ത​നി​ക്ക് മ​തി​യാ​യ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ർ പ​രാ​തി​പ്പെ​ട്ടു. അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രാ​യ നാ​ല് മ​ക്ക​ളു​ടെ അ​മ്മ​യാ​ണ് മീ​നു.

ഇ​വ​രു​ടെ മോ​ച​ന​ത്തി​നാ​യി അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഈ മാസം 21ന​കം മ​റു​പ​ടി ന​ൽ​കാ​ൻ ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Latest News

Corehub Up