Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Derogatory Comments

മേ​ജ​ർ ര​വി​ക്കെ​തി​രെ അ​ധി​ക്ഷേ​പം; സം​വി​ധാ​യ​ക​ൻ ശാ​ന്തി​വി​ള ദി​നേ​ശി​നെ​തി​രെ കേ​സ്  

സം​വി​ധാ​യ​ക​നും യൂ​ട്യൂ​ബ​റു​മാ​യ ശാ​ന്തി​വി​ള ദി​നേ​ശി​നെ​തി​രെ കേ​സ്.
സൈ​നി​ക​രെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ന​ന്ത​പു​രി സോ​ൾ​ജി​യേ​ഴ്‌​സ് എ​ന്ന സൈ​നി​ക കൂ​ട്ടാ​യ്മ​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ പൊ​ലി​സാ​ണ് കേ​സെ​ടു​ത്ത​ത്.

ബോ​ധ​പൂ​ർ​വം പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച് ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രാ​യാ​ണ് കേ​സ്.

യൂ​ട്യൂ​ബ് ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ദി​നേ​ശ്, സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി​യെ അ​ധി​ക്ഷേ​പി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി. ശാ​ന്തി​വി​ള ദി​നേ​ശി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ സൈ​നി​ക​രെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം.

വി​ര​മി​ച്ച സൈ​നി​ക​ർ​ക്ക് പ​ട്ടി​യു​ടെ വി​ല​യു​ണ്ടോ എ​ന്ന ശാ​ന്തി​വി​ള ദി​നേ​ശി​ന്റെ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. ശാ​ന്തി​വി​ള ദി​നേ​ശ് ഒ​ന്നാം പ്ര​തി​യും യൂ​ട്യൂ​ബ് ചാ​ന​ൽ ര​ണ്ടാം പ്ര​തി​യു​മാ​യാ​ണ് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ദി​നേ​ശി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ വി​ര​മി​ച്ച സൈ​നി​ക​രു​ടെ കൂ​ട്ടാ​യ്മ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് മേ​ജ​ർ ര​വി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. 

Latest News

Corehub Up