തിരുവനന്തപുരം: പ്രശസ്ത തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി. ഇന്നലെ വൈകുന്നേരം 4.30ന് ആരംഭിച്ച പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് മുഖ്യ കാർമി കത്വം വഹിച്ചു.
തുടർന്ന് ഇടവക വികാരി ഫാ.ഷാജു വില്യം തിരുനാൾ കൊടിയേറ്റു കർമം നിർവഹിച്ചു. ഇന്ന് രാവിലെ 5.30ന് ദിവ്യകാരുണ്യ ആരാധനയും ആറിന് ദിവ്യബലിയും നടക്കും. രാവിലെ 11ന് ദിവ്യബലി. ഉച്ചകഴിഞ്ഞ് നാലിന് ഇറ്റാലിയനിലുള്ള ദിവ്യബലി. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ്പ് ഡോ. വിൻസന്റ് സാമുവൽ മുഖ്യകാർമികനായിരിക്കും. രാത്രി എട്ടിന് ദിവ്യബലി. തുടർന്ന് ഫാ.റോസ് ബാബു വചനപ്രഘോഷണം നടത്തും.