Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DevajitSaikia

പി​ള്ളാ​ര​ല്ലേ ജ​യി​ച്ചാ​ൽ ആ​ഘോ​ഷി​ക്കും, അ​തി​ലെ​ന്താ തെ​റ്റ്?; മ​റു​പ​ടി​യു​മാ​യി ബി​സി​സി​ഐ

മ​സ്‌​ക​റ്റ്: അ​ണ്ട​ർ 19 ഏ​ഷ്യാ ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ വി​ജ​യാ​ഘോ​ഷ​ത്തെ ന്യാ​യീ​ക​രി​ച്ച് ബി​സി​സി​ഐ സെ​ക്ര​ട്ട​റി ദേ​വ​ജി​ത് സൈ​ക്കി​യ. ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ യു​വ​താ​ര​ങ്ങ​ൾ​ക്ക് അ​ത് ആ​ഘോ​ഷി​ക്കാ​നു​ള്ള പൂ​ർ​ണ അ​വ​കാ​ശ​മു​ണ്ടെ​ന്ന് സൈ​ക്കി​യ വ്യ​ക്ത​മാ​ക്കി. താ​ര​ങ്ങ​ളു​ടെ ആ​ഘോ​ഷം അ​വ​രു​ടെ പോ​രാ​ട്ട​വീ​ര്യ​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​ക​ട​ന​മാ​ണ്.

ശ​നി​യാ​ഴ്ച ഒ​മാ​നി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഒ​രു വി​ക്ക​റ്റി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ആ​വേ​ശ​വി​ജ​യം. ഒ​രു ഘ​ട്ട​ത്തി​ൽ മ​ത്സ​രം ഇ​ന്ത്യ​യു​ടെ കൈ​വി​ട്ടു​പോ​കു​മെ​ന്ന് തോ​ന്നി​ച്ചെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം വ​രെ പൊ​രു​തി​യാ​ണ് ടീം ​വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. തോ​ൽ​വി​യു​ടെ വ​ക്കി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി നേ​ടി​യ ഈ ​വി​ജ​യ​ത്തി​ന് ശേ​ഷം താ​ര​ങ്ങ​ൾ വി​കാ​ര​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തി​ൽ തെ​റ്റി​ല്ലെ​ന്നാ​ണ് സൈ​ക്കി​യ​യു​ടെ നി​ല​പാ​ട്.

ഒ​രി​ക്ക​ലും തോ​ൽ​ക്കാ​ൻ മ​ന​സി​ല്ലാ​ത്ത അ​വ​രു​ടെ മ​നോ​ഭാ​വ​ത്തെ​യാ​ണ് ഈ ​ആ​ഘോ​ഷം സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ത്ര​യും പ്ര​യാ​സ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്ന് ഒ​രു മ​ത്സ​രം ജ​യി​ക്കു​മ്പോ​ൾ അ​വ​ർ തീ​ർ​ച്ച​യാ​യും ആ​ഘോ​ഷി​ക്കാ​ൻ അ​ർ​ഹ​രാ​ണ്. അ​തി​ന് അ​വ​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സൈ​ക്കി​യ കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മൈ​താ​ന​ത്തേ​ക്ക് ഓ​ടി​യി​റ​ങ്ങു​ക​യും മോ​ഹി​ത് ഉ​ൽ​വ ദേ​ശീ​യ പ​താ​ക പു​ത​ച്ച് ആ​ഹ്ളാ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 

എ​ന്നാ​ൽ ആ​ഘോ​ഷ​ത്തി​നി​ടെ ചി​ല ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ പാ​ക്കി​സ്ഥാ​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ഹം​സ സ​ഹൂ​റി​നും സ​ഹ​താ​ര​ങ്ങ​ൾ​ക്കും നേ​രെ പ്ര​കോ​പ​ന​ര​മാ​യ ആം​ഗ്യ​ങ്ങ​ൾ കാ​ണി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ താ​ര​ങ്ങ​ളു​ടെ ആ​ഘോ​ഷ​ങ്ങ​ളെ ടീ​മി​ന്‍റെ പോ​രാ​ട്ട​വീ​ര്യ​ത്തി​ന്‍റെ പ്ര​ക​ട​ന​മാ​യി മാ​ത്ര​മാ​ണ് കാ​ണു​ന്ന​തെ​ന്ന് ബി​സി​സി​ഐ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Latest News

Corehub Up