Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Development Meeting

Ernakulam

മൂവാറ്റുപുഴയിൽ വി​ക​സ​ന സ​ദ​സ് നടത്തി

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യി​ല്‍ സം​സ്ഥാ​ന​ത്തെ വി​ക​സ​ന നേ​ട്ട​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ക​സ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ന​ഗ​ര​സ​ഭാ മു​ന്‍ അ​ധ്യ​ക്ഷ​ൻ യു.​ആ​ര്‍. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ത്ത​ന​ങ്ങ​ളും, മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, എം.​ബി. രാ​ജേ​ഷ് എ​ന്നി​വ​രു​ടെ വി​ശ​ക​ല​ന​ങ്ങ​ളും അ​ട​ങ്ങി​യ വീ​ഡി​യോ​യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.

ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ച്ച്. സി​മി വി​ശ​ദീ​ക​രി​ച്ചു. കി​ല ഫാ​ക്ക​ള്‍​ട്ടി എ.​ടി. രാ​ജീ​വ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മീ​ര കൃ​ഷ്ണ​ന്‍, ആ​ര്‍. രാ​കേ​ഷ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ.​ജി. അ​നി​ല്‍​കു​മാ​ര്‍, നി​സ അ​ഷ്റ​ഫ്, പി.​വി. രാ​ധാ​കൃ​ഷ്ണ​ന്‍, ജാ​ഫ​ര്‍ സാ​ദി​ക്ക്, നെ​ജി​ല ഷാ​ജി, പി.​എം. സ​ലിം, സു​ധ ര​ഘു​നാ​ഥ്, മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ്പേ​ഴ്‌​സ​ണ്‍ ഉ​ഷ ശ​ശി​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

യു​ഡി​എ​ഫ് സ​ദ​സ് ബ​ഹി​ഷ്‌​ക​രി​ച്ചു.

Latest News

Corehub Up