പേരാമ്പ്ര: ഡിവോറ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കുറ്റ്യാടി റോഡിൽ പേരാമ്പ്ര എകെജി സെന്ററിന് മുൻവശം തുറന്നു. നടി നമിത പ്രമോദ് ഉദ്ഘാടനം നിർവഹിച്ചു. ടി.പി. രാമകൃഷ്ണൻ എംഎൽഎ, വ്യാപാരി വ്യവസായി നേതാക്കളായ സുരേഷ് ബാബു കൈലാസ്, ബി.എം. മുഹമ്മദ്, കെജിഎംഎസ്എ യൂണിറ്റ് പ്രസിഡന്റ് സി.സി. അമ്മദ്, സെക്രട്ടറി പ്രദീപൻ തുടങ്ങിയവർ സംബന്ധിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പേരാമ്പ്ര പഞ്ചായത്തിലെ 21 വാർഡുകളിലേക്കും നിർധനരായ രോഗികൾക്ക് ആശ്വാസമായി വീൽചെയറുകൾ പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദിന് കൈമാറി. മേയ് 31 വരെ പർച്ചേഴ്സ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതിമാർക്ക് സൗജന്യ വിനോദയാത്ര ഒരുക്കും.