Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DhanalakshmiBank

ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് സാ​ന്പ​ത്തി​കവ​ർ​ഷ​ത്തി​ലെ ര​ണ്ടാം പാ​ദ​ത്തി​ൽ 48.55 കോ​ടി രൂ​പ ലാ​ഭം

തൃ​​​ശൂ​​​ർ: ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ 48.55 കോ​​​ടി രൂ​​​പ​​​യു​​​ടെ ലാ​​​ഭം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ നേ​​​ടി​​​യ ലാ​​​ഭ​​​ത്തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യോ​​​ള​​​മാ​​​ണ് ഇ​​​ത്.

69.82 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം. ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദ്യ പ​​​കു​​​തി​​​യി​​​ലെ ആ​​​കെ ലാ​​​ഭം 73.46 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ ഇ​​​ത് 35.38 കോ​​​ടി ആ​​​യി​​​രു​​​ന്നു.

മൊ​​​ത്തം വ​​​രു​​​മാ​​​ന​​​ത്തി​​​ൽ ത്രൈ​​​മാ​​​സാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 24.02 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക വ​​​ള​​​ർ​​​ച്ച​​​യും, അ​​​ർ​​​ധ വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 21.53 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യും ബാ​​​ങ്ക് കൈ​​​വ​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ര​​​ണ്ടാം പാ​​​ദ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് പ​​​ലി​​​ശ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 22.82 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യും, പ​​​ലി​​​ശ ഇ​​​ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 37.34 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യും നേ​​​ടാ​​​ൻ സാ​​​ധി​​​ച്ചു. മൊ​​​ത്തം ബി​​​സി​​​ന​​​സ് 21.07 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 30,146 കോ​​​ടി രൂ​​​പ​​​യി​​​ൽ​​നി​​​ന്ന് 36,499 കോ​​​ടി രൂ​​​പ​​​യാ​​​യി.

മൊ​​​ത്തം നി​​​ക്ഷേ​​​പം ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 17,105 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​​​ത് 20,551 കോ​​​ടി രൂ​​​പ​​​യാ​​​യി വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. റീ​​​ട്ടെ​​​യി​​​ൽ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ 20.73 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കാ​​​ൻ ബാ​​​ങ്കി​​​ന് സാ​​​ധി​​​ച്ചു.

മൊ​​​ത്തം വാ​​​യ്പ​​​യി​​​ൽ 22.29 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. 13,041 കോ​​​ടി രൂ​​​പ​​​യി​​​ൽ നി​​​ന്നു 15,948 കോ​​​ടി രൂ​​​പ​​​യാ​​​യി. എം​​​എ​​​സ്എം​​​ഇ വാ​​​യ്പ​​​യി​​​ൽ നേ​​​ടി​​​യ 35.93 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.

ബാ​​​ങ്കി​​​ന്‍റെ വാ​​​യ്പാ നി​​​ക്ഷേ​​​പ അ​​​നു​​​പാ​​​തം ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ഒ​​​ന്നാം പാ​​​ദ​​​ത്തി​​​ലെ 76.24 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ 77.60 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു.

Latest News

Corehub Up