Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DhanbadExpress

ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്; ശ​ബ​രി​മ​ല​യ്ക്ക് കൂ​ടു​ത​ൽ സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ൾ​

ന്യൂ​ഡ​ൽ​ഹി: ധ​ൻ​ബാ​ദ്-​ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു നീ​ട്ടും. ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.

ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നൊ​പ്പം കേ​ന്ദ്ര​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡ​ൽ​ഹി, മും​ബൈ, ഗോ​വ, ജ​യ്പു​ർ, ഇ​ൻ​ഡോ​ർ, വി​ശാ​ഖ​പ​ട്ട​ണം, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ളു​ണ്ടാ​കും. ചെ​ങ്ങ​ന്നൂ​ർ, കോ​ട്ട​യം സ്റ്റേ​ഷ​നു​ക​ളി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് നീ​ട്ടാ​നു​ള്ള ഉ​ത്ത​ര​വി​റ​ങ്ങും.

ആ​ല​പ്പു​ഴ-​ക​ണ്ണൂ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ക്‌​സ്പ്ര​സ് കാ​സ​ര്‍​ഗോ​ഡ് വ​രെ നീ​ട്ട​ണ​മെ​ന്ന​തും അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​രി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന പാ​സ​ഞ്ച​ര്‍, മെ​മു ട്രെ​യി​നു​ക​ള്‍ കാ​സ​ര്‍​ഗോ​ട്ടേ​ക്കു നീ​ട്ടു​ന്ന​തും പ​രി​ഗ​ണ​ന​യി​ലാ​ണ്. ഹ്ര​സ്വ​ദൂ​ര യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കാ​ന്‍ തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് ഡി​വി​ഷ​നു​ക​ള്‍​ക്ക് മൂ​ന്നു​വീ​തം പു​തി​യ മെ​മു ട്രെ​യി​നു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

ഗു​രു​വാ​യൂ​ര്‍-​തി​രു​നാ​വാ​യ പാ​ത​യ്ക്കു പ​ണം ത​ട​സ​മ​ല്ലെ​ന്നും സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ഭൂ​മി ഏ​റ്റെ​ടു​ത്ത് ന​ല്‍​കി​യാ​ല്‍​മ​തി​യെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​താ​യി കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.

Latest News

Corehub Up