Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dharmasthala Incident

ധ​ർ​മ​സ്ഥ​ല സം​ഭ​വം: പ്ര​കാ​ശ് രാ​ജി​നെ​തി​രേ പ​രാ​തി​ക്കാ​ര​ൻ ഹൈ​ക്കോ​ട​തി​യി​ൽ

മം​​​ഗ​​​ളൂ​​​രു: ധ​​​ർ​​​മ​​​സ്ഥ​​​ല​​​യി​​​ൽ നി​​​ര​​​വ​​​ധി പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കു​​​ഴി​​​ച്ചു​​​മൂ​​​ടി​​​യെ​​​ന്ന വി​​​വാ​​​ദ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ചി​​​ന്ന​​​യ്യ, ന​​​ട​​​ൻ പ്ര​​​കാ​​​ശ് രാ​​​ജ് ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ണാ​​​ട​​​ക ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി.

പ്ര​​​കാ​​​ശ് രാ​​​ജും ധ​​​ർ​​​മ​​​സ്ഥ​​​ല ആ​​​ക്‌ഷൻ ക​​​മ്മി​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ മ​​​ഹേ​​​ഷ് ഷെ​​​ട്ടി തി​​​മ്മ​​​രോ​​​ഡി, ഗി​​​രീ​​​ഷ് മ​​​ട്ട​​​ന്ന​​​വ​​​ർ, യൂ​​​ട്യൂ​​​ബ​​​ർ സ​​​മീ​​​ർ എ​​​ന്നി​​​വ​​​രും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു പ്ര​​​കാ​​​ര​​​മാ​​​ണ് താ​​​ൻ വ്യാ​​​ജ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​മാ​​​യി രം​​​ഗ​​​ത്തു​​​വ​​​ന്ന​​​തെ​​​ന്ന് ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​ന്വേ​​​ഷ​​​ണം വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് ഹ​​​ർ​​​ജി സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

ധ​​​ർ​​​മ​​​സ്ഥ​​​ല​​​യി​​​ൽ ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മ​​​ത്തി​​​നു വി​​​ധേ​​​യ​​​രാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് സ്ത്രീ​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ താ​​​ൻ കു​​​ഴി​​​ച്ചു​​​മൂ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു മു​​​ൻ ശു​​​ചീ​​​ക​​​ര​​​ണ തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ ചി​​​ന്ന​​​യ്യ​​​യു​​​ടെ വി​​​വാ​​​ദ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ.

ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​യാ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ എ​​​ല്ലാ ഇ​​​ട​​​ങ്ങ​​​ളി​​​ലും ആ​​​ഴ​​​ത്തി​​​ൽ മ​​​ണ്ണു​​​നീ​​​ക്കി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഒ​​​രു തെ​​​ളി​​​വും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. ല​​​ക്ഷ​​​ങ്ങ​​​ൾ ചെ​​​ല​​​വ​​​ഴി​​​ച്ച് ആ​​​ഴ്ച​​​ക​​​ളോ​​​ളം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കൊ​​​ടു​​​വി​​​ൽ ഇ​​​യാ​​​ളു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ വ്യാ​​​ജ​​​മെ​​​ന്നു തെ​​​ളി​​​ഞ്ഞ​​​തോ​​​ടെ എ​​​സ്ഐ​​​ടി ഇ​​​യാ​​​ളെ​​​ത്ത​​​ന്നെ അ​​​റ​​​സ്റ്റു ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

ധ​​​ർ​​​മ​​​സ്ഥ​​​ല ക്ഷേ​​​ത്ര ട്ര​​​സ്റ്റി​​​നും ധ​​​ർ​​​മാ​​​ധി​​​കാ​​​രി​​​ക്കു​​​മെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​ന് 50 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ത​​​നി​​​ക്കു വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്ന​​​തെ​​​ന്ന് ചി​​​ന്ന​​​യ്യ​​​യു​​​ടെ ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

ത​​​മി​​​ഴ് മാ​​​തൃ​​​ഭാ​​​ഷ​​​യാ​​​യി​​​ട്ടു​​​ള്ള ത​​​ന്നോ​​​ട് പ്ര​​​കാ​​​ശ് രാ​​​ജ് നേ​​​രി​​​ട്ട് ത​​​മി​​​ഴി​​​ൽ​​​ത്ത​​​ന്നെ സം​​​സാ​​​രി​​​ച്ചി​​​രു​​​ന്ന​​​താ​​​യും പ​​​റ​​​യു​​​ന്നു. ഹ​​​ർ​​​ജി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി പ്ര​​​കാ​​​ശ് രാ​​​ജ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്ക് നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Corehub Up