ന്യൂഡൽഹി: വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയമാണെന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു മാസത്തോളം നിരാഹാരമനുഷ്ഠിച്ച സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് എക്സിലൂടെ പ്രതികരിച്ചു.
രാജിപ്രഖ്യാപനത്തെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും സ്വാഗതം ചെയ്തു.
ധർമേന്ദ്ര പ്രധാന്റെ രാജി നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ പുനർ രൂപകൽപന ചെയ്യാനുള്ള വലിയ ചുവടാണെന്നായിരുന്നു രാഹുൽ ഗാന്ധി എക്സിൽ പ്രതികരിച്ചത്.