ദോഹ: 2026 ദോഹ ഡയമണ്ട് ലീഗ് അത്ലറ്റിക്സില് പുരുഷ ജാവലിന്‍ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കു നാലാം സ്ഥാനം മാത്രം.
85.69 മീറ്റര്‍ മാത്രമാണ് നീരജിനു ക്ലിയര്‍ ചെയ്യാന്‍ സാധിച്ചത്. ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരഗെയ്ക്കാണ് സ്വര്‍ണം. നാലാം ശ്രമത്തില്‍ 88.68 മീറ്റര്‍ ലങ്കന്‍ താരം ക്ലിയര്‍ ചെയ്തു.
ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സ് 86.38 മീറ്ററുമായി വെള്ളിയും അമേരിക്കയുടെ കര്‍ട്ടിസ് തോംസണ്‍ 85.99 മീറ്ററുമായി വെങ്കലവും സ്വന്തമാക്കി.