മികച്ച നടനുള്ള പുരസ്കാരം നേടി മൈക്കിൾ ബി. ജോർദാൻ ആദ്യം ഓടിയെത്തിയത് ലിയാനാർഡോ ഡി കാപ്രിയോടെ അടുത്തേയ്ക്കായിരുന്നു. ഓടിയെത്തിയ ജോർദാനെ ഡി കാപ്രിയോ എഴുന്നേറ്റ് നിന്ന് ആലിംഗനം ചെയ്തു. ഇരുവരും തമ്മിലുള്ള ആശ്ലേഷനം മിനുറ്റുകൾ നീണ്ടു.
മികച്ച നടനുള്ള പോരാട്ടത്തിൽ മൈക്കിൾ ജോർദന്‍ വെല്ലുവിളി ഉയർത്തിയ താരമായിരുന്നു ഡി കാപ്രിയോ. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡി കാപ്രിയോയ്ക്ക് നോമിനേഷൻ ലഭിച്ചത്.
തിമൊത്തി ഷാലമി (മാർട്ടി സുപ്രീം), ഈഥൻ ഹോക്ക് (ബ്ലൂ മൂൺ) എന്നിവരായിരുന്നു നോമിനേഷൻ ലഭിച്ച മറ്റു താരങ്ങൾ. ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ മൈക്കിൾ ജോർദന്റെ പേര് പ്രഖ്യാപിക്കപ്പെട്ടപ്പോൾ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് ഡി കാപ്രിയോ പുരസ്കാരവാർത്ത ആഘോഷിച്ചത്.
ഔദ്യോഗിക ചടങ്ങിനു ശേഷം മൈക്കിൾ ജോർദൻ ഓടിയെത്തിയത് ഡി കാപ്രിയോയുടെ അടുത്തായിരുന്നു. എന്തെങ്കിലും സംസാരിക്കുന്നതിനു മുൻപെ ഡി കാപ്രിയോയെ ദീർഘമായി ആലിംഗനം ചെയ്യുകയായിരുന്നു മൈക്കിൾ ജോർദൻ. താരങ്ങൾ ആലിംഗനം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
പ്രിയതാരത്തോട് വൈകാരികമായി സംസാരിക്കുന്ന മൈക്കിൾ ജോർദ്ദനെയും വീഡിയോയിൽ കാണാം.