കുണ്ടറ: ഒമാനിൽ വാഹനാപകടത്തിൽ കുണ്ടറ സ്വദേശിനിക്ക് ദാരുണാന്ത്യം കുണ്ടറ ഹെഡ്പോസ്റ്റ് ഓഫീസിന് സമീപം ഞാറയ്ക്കൽ ബംഗ്ലാവിൽ ഷെഹീൻ ഷിഹാബിന്റെ ഭാര്യ സുലേഹ ഷെഹീൻ (34 ) ആണ് ഇന്നലെ ഒമാനിൽ ഹൈമയ്ക്ക് സമീപം വാഹനാപകടത്തിൽ മരിച്ചത്.
അപകടത്തിൽ ഭർത്താവിനും ഒൻപതു വയസും അഞ്ചു വയസുമുള്ള രണ്ടു മക്കൾക്കും പരിക്കുപറ്റി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.