Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digital India

ഡി​ജി​റ്റ​ൽ ഇ​ന്ത്യ​ക്ക് കു​തി​പ്പേ​കാ​ൻ 'ടാ​ക്സ് ഹോ​ളി​ഡേ'; വമ്പൻ ഐടി കമ്പനികളെ ലക്ഷ്യമിട്ട് ദീർഘകാല ഇളവ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ​ക്കും ക്ലൗ​ഡ് സേ​വ​ന​ങ്ങ​ൾ​ക്കും 2047 വ​രെ ടാ​ക്സ് ഹോ​ളി​ഡേ. ഭാ​ര​ത​ത്തെ ഒ​രു ആ​ഗോ​ള ഡി​ജി​റ്റ​ൽ ഹ​ബ്ബാ​ക്കി മാ​റ്റു​ന്ന​തി​നും വി​ദേ​ശ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​ദീ​ർ​ഘ​കാ​ല ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കും ക്ലൗ​ഡ് സേ​വ​ന ദാ​താ​ക്ക​ൾ​ക്കും 2047 വ​രെ​യു​ള്ള നി​ശ്ചി​ത കാ​ല​യ​ള​വി​ൽ നി​കു​തി​യി​ള​വു​ക​ൾ ല​ഭ്യ​മാ​കും. ഗൂ​ഗി​ൾ, ആ​മ​സോ​ൺ, മൈ​ക്രോ​സോ​ഫ്റ്റ് തു​ട​ങ്ങി​യ വ​മ്പ​ൻ ഐ​ടി ക​മ്പ​നി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ത​ങ്ങ​ളു​ടെ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ വി​ക​സി​പ്പി​ക്കാ​ൻ ഈ ​തീ​രു​മാ​നം വ​ലി​യ പ്ര​ചോ​ദ​ന​മാ​കും.

ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ​ക്ക് നി​കു​തി ഇ​ള​വ് ന​ൽ​കു​ന്ന​തി​ലൂ​ടെ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും ചെ​റു​കി​ട ഐ​ടി ക​മ്പ​നി​ക​ൾ​ക്കും ക്ലൗ​ഡ് സേ​വ​ന​ങ്ങ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up