Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digital Life Certificate Campaign

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിൻ തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: പെ​ൻ​ഷ​ൻ​കാ​രെ ഡി​ജി​റ്റ​ൽ രീ​തി​യി​ൽ ശക്തീ​ക​രി​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​വ്യാ​പ​ക​മാ​യി 2,000 ന​ഗ​ര​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (ഡി​എ​ൽ​സി) കാ​മ്പ​യി​ൻ 4.0 ആ​രം​ഭി​ച്ചു. ഡി​ജി​റ്റ​ൽ ഇ​ന്ത്യ, ഈ​സ് ഓ​ഫ് ലി​വിം​ഗ് എ​ന്നീ ദൗ​ത്യ​ങ്ങ​ളു​മാ​യി സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടാ​ണ് സം​രം​ഭം.

കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി, ക്ര​മീ​ക​ര​ണ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഡി​എ​ൽ​സി സൗ​ക​ര്യം ല​ഭി​ക്കു​ന്ന പെ​ൻ​ഷ​ൻ​കാ​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നു​മാ​യി 20 ന് ​പാ​ല​ക്കാ​ടും 21 ന് ​തൃ​ശൂ​രും ഉ​ള്ള ക്യാ​മ്പ് ഐ​ടി ഡ​യ​റ​ക്‌​ട​ർ കെ. ​എ​ൻ. തി​വാ​രി സ​ന്ദ​ർ​ശി​ക്കും. ക്യാ​മ്പു​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ബാ​ങ്കു​ക​ൾ, ഇ​ന്ത്യ പോ​സ്റ്റ് പേ​യ്മെ​ന്‍റ് ബാ​ങ്ക് , യു​ഐ​ഡി​എ​ഐ, എ​ൻ​ഐ​സി, പെ​ൻ​ഷ​ൻ​കാ​രു​ടെ പ്രാ​ദേ​ശി​ക ക്ഷേ​മ അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ ത​മ്മി​ലു​ള്ള ഏ​കോ​പ​നം അ​ദ്ദേ​ഹം വി​ല​യി​രു​ത്തും.

സേ​വ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ന​ഗ​ര​ങ്ങ​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലു​മാ​യി ര​ണ്ട് കോ​ടി പെ​ൻ​ഷ​ൻ​കാ​രി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നാ​ണ് ഡി​എ​ൽ​സി കാ​മ്പെ​യ്ൻ 4.0 ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up