Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Digital Payment Fraud

ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് ത​ട്ടി​പ്പ്: എ​ൻ‌​പി​സി​ഐ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണം വ്യാ​പ​ക​മാ​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ൽ പേ​​​മെ​​​ന്‍റ്സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ൻ‌​​​പി​​​സി​​​ഐ) രാ​​​ജ്യ​​​ത്തെ മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ൻ​​​മാ​​​ർ​​​ക്കാ​​​യി ഡി​​​ജി​​​റ്റ​​​ൽ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ വ്യാ​​​പ​​​മാ​​​ക്കു​​​ന്നു.

സോ​​​ഷ്യ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗും മ​​​റ്റും ഉ​​​പ​​​യോ​​​ഗി​​​ച്ച് മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ൻ​​​മാ​​​രു​​​ടെ പ​​​ണം ത​​​ട്ടി​​​ക്കു​​​ന്ന സം​​​ഘ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് എ​​​ൻ‌​​​പി​​​സി​​​ഐ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​ക്കു​​​ന്ന​​​ത്. സാ​​​ധാ​​​ര​​​ണ​​​യാ​​​യി പ​​​ണം ത​​​ട്ടി​​​ക്കു​​​ന്ന സം​​​ഘ​​​ങ്ങ​​​ളെ​​​യും അ​​​വ​​​രു​​​ടെ രീ​​​തി​​​ക​​​ളെ​​​യും കു​​​റി​​​ച്ചു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

ഡി​​​ജി​​​റ്റ​​​ൽ അ​​​റ​​​സ്റ്റ്, നി​​​ക്ഷേ​​​പ വ​​​ഞ്ച​​​ന, ഫി​​​ഷിം​​​ഗ്/​​​വി​​​ഷിം​​​ഗ് ത​​​ട്ടി​​​പ്പു​​​ക​​​ൾ, ടെ​​​ക് പി​​​ന്തു​​​ണ വാ​​​ഗ്ദാ​​​നം ചെ​​​യ്തു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ൾ, റീ​​​ഫ​​​ണ്ടും പ​​​ണ​​​മി​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ലി​​​ങ്കു​​​ക​​​ൾ മു​​​ഖേ​​​ന​​​യു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ രീ​​​തി​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് എ​​​ൻ‌​​​പി​​​സി​​​ഐ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

യു​​​പി​​​ഐ പി​​​ൻ, പാ​​​സ്‌​​​വേ​​​ഡു​​​ക​​​ൾ പോ​​​ലു​​​ള്ള സെ​​​ൻ​​​സി​​​റ്റീ​​​വ് വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റ്റാ​​​രു​​​മാ​​​യും പ​​​ങ്കു​​​വ​​​യ്ക്ക​​​രു​​​തെ​​​ന്നും പ​​​രി​​​ചി​​​ത​​​മ​​​ല്ലാ​​​ത്ത ലി​​​ങ്കു​​​ക​​​ൾ ക്ലി​​​ക്ക് ചെ​​​യ്യ​​​രു​​​തെ​​​ന്നും അ​​​പ​​​രി​​​ചി​​​ത ആ​​​പ്പു​​​ക​​​ൾ ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യ​​​രു​​​തെ​​​ന്നും എ​​​ൻ‌​​​പി​​​സി​​​ഐ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ജാ​​​ഗ്ര​​​ത​​​യോ​​​ടെ മാ​​​ത്രം നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​നും അ​​​പ​​​രി​​​ചി​​​ത കോ​​​ളു​​​ക​​​ളോ​​​ടും എ​​​സ്‌​​​എം​​​എ​​​സു​​​ക​​​ളോ​​​ടും പ്ര​​​തി​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്നും പ​​​റ​​​യു​​​ന്ന എ​​​ൻ‌​​​പി​​​സി​​​ഐ ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ദേ​​​ശീ​​​യ സൈ​​​ബ​​​ർ ക്രൈം ​​​ഹെ​​​ൽ‌​​​പ്‌​​​ലൈ​​​ൻ ന​​​മ്പ​​​റാ​​​യ 1930 ഡ​​​യ​​​ൽ ചെ​​​യ്യു​​​ക​​​യോ ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ വ​​​കു​​​പ്പ് വെ​​​ബ്സൈ​​​റ്റ് (https://sancharsaathi .gov.in/sfc/) വ​​​ഴി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ക​​​യോ വേ​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

Latest News

Corehub Up