കൊച്ചി: വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള ഇന്ത്യയിലെ ആദ്യ ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡ് (ഇന്‍വിഡിയ പ്ലസ് ടിപിഎന്‍ ഡിബി) അവതരിപ്പിച്ചു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വി ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് ചിറ്റിലപ്പിള്ളി, ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ രാമചന്ദ്രന് വെങ്കട്ടരാമന്, മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിന്, ഇലക്ട്രോ മെക്കാനിക്കല്‍ ഡിവിഷന് വൈസ് പ്രസിഡന്റ് എബി ഏബ്രഹാം, സ്വിച്ച് ഗിയേഴ്സ് നാഷണല്‍ പ്രോഡക്ട് ഹെഡ് ആന്റണി ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഉത്പന്നം അവതരിപ്പിച്ചത്.
ഡിസൈന്‍ഡ് ടു ഡിസ്പ്ലേ എന്ന ആശയത്തിലാണ് ഇന്‍വിഡിയ പ്ലസ് ടിപിഎന്‍ ഡിബി രൂപകല്പന ചെയ്തിരിക്കുന്നത്.
വീടിന്റെ ഇന്റീരിയറിനോട് ഇണങ്ങുന്ന പ്രീമിയം ഡിസൈനിലുള്ള ഉത്പന്നം, ഷാംപെയ്ന്‍ ഗോള്‍ഡ്, ഹാമര്ഡ് സില്‍വര്‍, ലക്സ് വൈറ്റ് എന്നീ മൂന്ന് ഫിനിഷുകളില്‍ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.