Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DigitalEntertainmentIndustry

ജ​ന​പ്രീ​തി നേ​ടി കെ​ ഫോ​ൺ ഒ​ടി​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​റ്റ​​​ൽ വി​​​നോ​​​ദ​​രം​​​ഗ​​​ത്ത് ചു​​​വ​​​ടു​​​റ​​​പ്പി​​​ച്ച് കെ​​​ഫോ​​​ൺ ഒ​​​ടി​​​ടി. സേ​​​വ​​​നം ആ​​​രം​​​ഭി​​​ച്ച് പ​​​ത്തു​​മാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​കു​​​മ്പോ​​​ൾ പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം 5,028 ആ​​​യി. നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ ഒ​​​ടി​​​ടി പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളും ഡി​​​ജി​​​റ്റ​​​ൽ ടി​​​വി ചാ​​​ന​​​ലു​​​ക​​​ളും ഒ​​​രൊ​​​റ്റ സേ​​​വ​​​ന​​​ത്തി​​​ലൂ​​​ടെ മി​​​ത​​​മാ​​​യ നി​​​ര​​​ക്കി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് കെ ​​​ഫോ​​​ൺ ഒ​​​ടി​​​ടി​​​യെ ശ്ര​​​ദ്ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​ത്.

പ്ര​​​മു​​​ഖ ഒ​​​ടി​​​ടി പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളാ​​​യ ആ​​​മ​​​സോ​​​ൺ പ്രൈം ​​​ലൈ​​​റ്റ്, ജി​​​യോ ഹോ​​​ട്ട്സ്റ്റാ​​​ർ, സോ​​​ണി ലി​​​വ്, ഫാ​​​ൻ​​​കോ​​​ഡ്, സീ5, ​​​ജി​​​യോ സാ​​​വ​​​ൻ, ട്രാ​​​വ​​​ൽ എ​​​ക്സ്പി തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ൾ​​​പ്പെ​​​ടെ 29 ഒ​​​ടി​​​ടി പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​ക​​​ളാ​​​ണ് കെ​ ​​ഫോ​​​ൺ ഒ​​​ടി​​​ടി​​​യി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്.

ഇ​​​തി​​​നു പു​​​റ​​​മെ 350ല​​​ധി​​​കം ഡി​​​ജി​​​റ്റ​​​ൽ ടി​​​വി ചാ​​​ന​​​ലു​​​ക​​​ളും സി​​​നി​​​മ​​​ക​​​ൾ, വെ​​​ബ് സീ​​​രീ​​​സു​​​ക​​​ൾ, വി​​​നോ​​​ദ പ​​​രി​​​പാ​​​ടി​​​ക​​​ൾ, കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ, സം​​​ഗീ​​​തം, കാ​​​യി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യും പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലു​​​ണ്ട്. വി​​​വി​​​ധ പ്രാ​​​യ​​​ക്കാ​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ചു​​​ള്ള വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ഉ​​​ള്ള​​​ട​​​ക്ക​​​മാ​​​ണ് കെ ​​​ഫോ​​​ൺ ഒ​​​ടി​​​ടി​​​യു​​​ടെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത.

ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ക​​​ണ​​​ക്റ്റി​​​വി​​​റ്റി​​​യി​​​ൽ മാ​​​ത്രം ഒ​​​തു​​​ങ്ങാ​​​തെ ഡി​​​ജി​​​റ്റ​​​ൽ വി​​​നോ​​​ദ സേ​​​വ​​​ന മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കും കെ ​​​ഫോ​​​ണി​​​ന്‍റെ സേ​​​വ​​​ന​​​ശൃം​​​ഖ​​​ല വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഒ​​​ടി​​​ടി പ്ലാ​​​റ്റ്‌​​​ഫോം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

Latest News

Corehub Up