Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dinusha Shines

റ​ൺ​മ​ല തീ​ർ​ത്ത് ല​ങ്ക; വി​ൻ​ഡീ​സ് പൊ​രു​തു​ന്നു

ആ​ന്‍റി​ഗ്വ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ശ്രീ​ല​ങ്ക​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ബാ​റ്റ്സ്മാ​ൻ​മാ​ർ കൂ​ട്ട​ത്തോ​ടെ തി​ള​ങ്ങി​യ​തോ​ടെ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 549 റ​ൺ​സെ​ന്ന നി​ല​യി​ൽ അ​വ​ർ ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 58 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

ഒ​മ്പ​തു വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ വി​ൻ​ഡീ​സ് ഇ​പ്പോ​ൾ ല​ങ്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റി​നേ​ക്കാ​ൾ 491 റ​ൺ​സ് പി​ന്നി​ലാ​ണ്. ഉ​ജ്ജ്വ​ല ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ല​ഹി​രു ഉ​ദാ​ര​യു​ടെ (188) സെ​ഞ്ചു​റി​യാ​ണ് ല​ങ്ക​ൻ ഇ​ന്നിം​ഗ്സി​ന് ക​രു​ത്താ​യ​ത്. സെ​ഞ്ചു​റി​ക്ക് തൊ​ട്ട​രി​കി​ൽ 92 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യ സൊ​ണാ​ൽ ദി​നു​ഷ​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു.

ഇ​വ​ർ​ക്ക് പു​റ​മെ കു​ശാ​ൽ മെ​ൻ​ഡി​സ് (69), ക​മി​ന്ദു മെ​ൻ​ഡി​സ് (84) എ​ന്നി​വ​രും ത​ക​ർ​ത്താ​ടി​യ​തോ​ടെ വി​ൻ​ഡീ​സ് ബൗ​ള​ർ​മാ​ർ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ നി​ഷ്പ്ര​ഭ​രാ​യി. വി​ൻ​ഡീ​സി​നാ​യി ജെ​യ്ഡ​ൻ സീ​ൽ​സും ഷാ​മ​ർ ജോ​സ​ഫും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Latest News

Corehub Up