പാലക്കാട്: ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്ക്. കൊപ്പം തിരുവേഗപ്പുറയിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 3.20നായിരുന്നു സംഭവം.
കാൽനടക്കാരനായ ഭിന്നശേഷിക്കാരനെ ഇടിച്ചിട്ടശേഷം ലോറി നിർത്താതെ പോവുകയായിരിക്കുന്നു. ഇയാളുടെ കൈയ്ക്കാണ് പരിക്ക് പറ്റിയത്. യുവാവിന്റെ ആരോഗ്യക നില തൃപ്തികരണമാണെന്ന് അധികൃതർ അറിയിച്ചു.
യുവാവിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹന ഉടമയെ കണ്ടെത്തി.