Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disha Career Expo

Alappuzha

ദി​ശ ക​രി​യ​ർ എ​ക്സ്പോ​യ്ക്ക് തു​ട​ക്കം

അ​മ്പ​ല​പ്പു​ഴ: പൊ​തു​വി​ദ്യാ​ഭ്യാ​സവ​കു​പ്പ് ഹ​യ​ർ സെ​ക്ക​ൻഡ​റി വി​ഭാ​ഗം ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻഡ് അ​ഡോ​ള​സെ​ന്‍റ് കൗ​ൺ​സലിം​ഗ് സെ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല ദി​ശ ക​രി​യ​ർ എ​ക്സ്പോ​യ്ക്ക് തു​ട​ക്ക​മാ​യി. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി പു​ന്ന​പ്ര അ​റ​വു​കാ​ട് ഹ​യ​ർ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ൽ ന​ട​ക്കു​ന്ന എ​ക്സ്പോ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​ങ്ങ​ന്നൂ​ർ റീ​ജണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട‌​ർ കെ. ​സു​ധ അധ്യക്ഷ​യാ​യി. സ്കൂ‌​ൾ മാ​നേ​ജ​ർ ബി​നീ​ഷ് ബോ​യ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​സി.​എം. അ​സിം എ​ന്നി​വ​ർ വി​ശി​ഷ്ടാ​ഥി​തി​ക​ളാ​യി. ക​രി​യ​ർ സ്റ്റാ​ൾ കെ. ​സു​ധ​യും പ​വ​ർ ബ്രി​ഗേ​ഡ് സ്റ്റാ​ൾ ഹ​യ​ർ സെ​ക്ക​ൻഡറി ആ​ല​പ്പു​ഴ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജെ. ​രാ​ജേ​ഷും ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ ഗ​വ. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ, കാ​ർ​ഷി​ക,കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല സ്റ്റാ​ളു​ക​ൾ, ക​രി​യ​ർ കൗ​ൺ​സലിം​ഗ്, വി​ദ​ഗ്ധ​ർ ന​യി​ക്കു​ന്ന സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി​യ​വ എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. 27ന് ​ഉ​ച്ച​യ്ക്ക് 2.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി. ​സു​ധാ​ക​ര​ൻ എം ​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്യും.

Latest News

Corehub Up