Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Displayed

വി​ല​ങ്ങ​ണി​യി​ച്ച വ്യ​ക്തി​യെ പൊ​തു​ജ​ന​ത്തി​നു മു​ന്നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്ക​രു​ത് :ഡിജിപിയുടെ സർക്കുലർ

കൊ​ച്ചി: കൈ​വി​ല​ങ്ങ് അ​ണി​യി​ച്ച വ്യ​ക്തി​യെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ മു​ന്നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യോ അ​നാ​വ​ശ്യ​മാ​യി മാ​ധ്യ​മ​ശ്ര​ദ്ധ​യ്ക്കു വി​ധേ​യ​നാ​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നു നി​ർ​ദേ​ശി​ച്ച് ഡി​ജി​പി​യു​ടെ സ​ർ​ക്കു​ല​ർ. കൈ​വി​ല​ങ്ങ് ഉ​പ​യോ​ഗി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നു ബോ​ധ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കു​ലറിറ​ക്കു​ന്ന​തെ​ന്ന് ഡി​ജി​പി റവാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത (ബി​എ​ന്‍​എ​സ്എ​സ്) 2023ലെ ​വ​കു​പ്പ് 43(3) പ്ര​കാ​രം കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ തീ​വ്ര​ത​യ​നു​സ​രി​ച്ച് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ഴും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മ്പോ​ഴും കൈ​വി​ല​ങ്ങ് അ​ണി​യി​ക്കാ​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് അ​ധി​കാ​ര​മു​ണ്ടെ​ന്ന് ഉ​ത്ത​ര​വി​ലു​ണ്ട്. എ​ന്നാ​ല്‍, ഇ​തു വി​വേ​ച​നാ​ധി​കാ​ര​മാ​ണെ​ന്നും നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ബി​എ​ന്‍​എ​സ്എ​സ് വ​കു​പ്പ് 43(3)ല്‍ ​ഉ​ള്‍​പ്പെ​ടു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ പ്ര​തി​യാ​ണെ​ന്ന കാ​ര​ണ​ത്താ​ല്‍ മാ​ത്രം കൈ​വി​ല​ങ്ങ് ഉ​പ​യോ​ഗി​ക്ക​രു​ത്. കു​റ്റ​ത്തി​ന്‍റെ സ്വ​ഭാ​വം, ഗൗ​ര​വം, പ്ര​തി​യു​ടെ പെ​രു​മാ​റ്റം, ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത, അ​ക്ര​മാ​സ​ക്ത​മാ​യ പെ​രു​മാ​റ്റ​ത്തി​നു സാ​ധ്യ​ത, സു​ര​ക്ഷാ​സാ​ഹ​ച​ര്യം എ​ന്നി​വ പ്ര​ത്യേ​കം വി​ല​യി​രു​ത്തി​യ​ശേ​ഷ​മേ കൈ​വി​ല​ങ്ങ് ഉ​പ​യോ​ഗി​ക്കാ​വൂ.

കൈ​വി​ല​ങ്ങ് ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും അ​തി​നു​ള്ള വ്യ​ക്ത​മാ​യ കാ​ര​ണം അ​റ​സ്റ്റ് ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. ജ​ന​റ​ല്‍ ഡ​യ​റി​യി​ലും ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രു​ടെ ര​ജി​സ്റ്റ​റാ​യ കെ​പി​എ​ഫ്-150​ലും ഇ​തു രേ​ഖ​പ്പെ​ടു​ത്ത​ണം. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മ്പോ​ള്‍ രേ​ഖാ​മൂ​ലം കോ​ട​തി​യെ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യും വേ​ണം.

ഭ​ര​ണ​ഘ​ട​ന​യു​ടെ 21-ാം അ​നു​ച്ഛേ​ദ​പ്ര​കാ​രം വ്യ​ക്തി​ക​ളു​ടെ അ​വ​കാ​ശം പാ​ലി​ക്ക​ണം. പ്രാ​യാ​ധി​ക്യം, ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍, ശാ​രീ​രി​ക അ​വ​ശ​ത, ഭി​ന്ന​ശേ​ഷി തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സു​ര​ക്ഷാ​ഭീ​ഷ​ണി അ​തീ​വ ഗു​രു​ത​ര​മ​ല്ലെ​ങ്കി​ല്‍ സാ​ധാ​ര​ണ​യാ​യി കൈ​വി​ല​ങ്ങ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഒ​രാ​ളു​ടെ അ​ന്ത​സി​നു ക​ള​ങ്കം വ​രു​ത്താ​നാ​യി ബോ​ധ​പൂ​ര്‍​വം വി​ല​ങ്ങ് ധ​രി​പ്പി​ക്ക​രു​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ അ​ക​ന്പ​ടി പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി വി​ല​ങ്ങ് ധ​രി​പ്പി​ക്ക​രു​തെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ പ​റ​യു​ന്നു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍ ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്ക​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

Latest News

Corehub Up