Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dispute Halted

തർക്കം വിലക്കി! പ​​​​ര​​​​സ്യപ്രതികരണത്തില്‍ ഇടപെട്ട്‌ ഹൈക്കമാൻഡും കെപിസിസിയും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​ണ്‍​ഗ്ര​​​​സി​​​​നു​​​​ള്ളി​​​​ലെ ഗ്രൂ​​​​പ്പ് പോ​​​​രും പ​​​​ര​​​​സ്യ​​​​പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളും വ​​​​ന്‍ വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട്ട് ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡും കെ​​​​പി​​​​സി​​​​സി നേ​​​​തൃ​​​​ത്വ​​​​വും.

മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ ആ​​​​ഭ്യ​​​​ന്ത​​​​ര ത​​​​ര്‍​ക്ക​​​​ങ്ങ​​​​ളി​​​​ലും പാ​​​​ര്‍​ട്ടി വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും നേ​​​​താ​​​​ക്ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന പ​​​​ര​​​​സ്യ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ക്ക് കെ​​​​പി​​​​സി​​​​സി പൂ​​​​ര്‍​ണ​​​​മാ​​​​യി വി​​​​ല​​​​ക്കേ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ദീ​​​​പ ദാ​​​​സ് മു​​​​ൻ​​​​ഷി രാ​​​​ജ്‌​​​​മോ​​​​ഹ​​​​ൻ ഉ​​​​ണ്ണി​​​​ത്താ​​​​നോ​​​ടും ഷാ​​​​ഫി പ​​​​റ​​​​മ്പി​​​​ലി​​​നോ​​​ടും പ​​​​ര​​​​സ്യ​​​​മാ​​​​യ ത​​​​ർ​​​​ക്കം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. അ​​​തി​​​നി​​​ടെ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സി​​​ലും ത​​​മ്മി​​​ല​​​ടി രൂ​​​ക്ഷ​​​മാ​​​യി​​​ട്ടു​​​ണ്ട്.

ഗ്രൂ​​​​പ്പ് തി​​​​രി​​​​ഞ്ഞും കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​വി മോ​​​​ഹി​​​​ച്ചും ആ​​​​രം​​​​ഭി​​​​ച്ച പ​​​​ര​​​​സ്യ​​​​പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​യും യു​​​​ഡി​​​​എ​​​​ഫി​​​​നെ​​​​യും ഒ​​​​രു​​​​പോ​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ത​​​​നി​​​​ക്കെ​​​​തിരേ സൈ​​​​ബ​​​​റാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് രാ​​​​ജ്മോ​​​​ഹ​​​​ൻ ഉ​​​​ണ്ണി​​​​ത്താ​​​​ൻ ഷാ​​​​ഫി പ​​​​റ​​​​മ്പി​​​​ലി​​​​നെ രൂ​​​​ക്ഷ​​​മാ​​​യി ​വി​​​​മ​​​​ർ​​​​ശി​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് പ്ര​​​ശ്നം വ​​​ഷ​​​ളാ​​​യ​​​ത്.​​​ അ​​​​നാ​​​​വ​​​​ശ്യ​​​​ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് രാ​​​​ജ്മോ​​​​ഹ​​​​നോ​​​​ട് കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടുക​​​​ഴി​​​​ഞ്ഞു. വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യാ​​​​ന്‍ നി​​​​ല്‍​ക്ക​​​​രു​​​​തെ​​​​ന്ന് ഷാ​​​​ഫി പ​​​​റ​​​​മ്പി​​​​ലി​​​​നോ​​​​ടും സ​​​​ണ്ണി ജോ​​​​സ​​​​ഫ് ഫോ​​​​ണി​​​​ലൂ​​​​ടെ നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഷാ​​​​ഫി പ​​​​റ​​​​മ്പി​​​​ൽ എ ​​​​ഗ്രൂ​​​​പ്പാ​​​​ണോ അ​​​​ല്ല​​​​യോ എ​​​​ന്നു ചി​​​​ന്തി​​​​ക്കേ​​​​ണ്ട സ​​​​മ​​​​യ​​​​മ​​​​ല്ലെ​​​​ന്നും ഇ​​​​ത്ത​​​​ര​​​​മൊ​​​​രു വി​​​​വാ​​​​ദ​​​​ത്തി​​​​ലേ​​​​ക്ക് പാ​​​​ർ​​​​ട്ടി​​​​യെ ത​​​​ള്ളി​​​​വി​​​​ട​​​​രു​​​​തെ​​​​ന്നു​​​​മാ​​​​ണ് കെ​​​​പി​​​​സി​​​​സി​​​​യു​​​​ടെ പ​​​ക്ഷം. എ ​​​​ഗ്രൂ​​​​പ്പ്‌ നേ​​​​താ​​​​ക്ക​​​​ളാ​​​​യ ബെ​​​​ന്നി ബെ​​​​ഹ​​​​നാ​​​​ന്‍, കെ.​​​​സി. ജോ​​​​സ​​​​ഫ്‌, ഷാ​​​​ഫി പ​​​​റ​​​​മ്പി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ ഡ​​​​ല്‍​ഹി​​​​യി​​​​ല്‍ പാ​​​​ര്‍​ട്ടി അ​​​​ധ്യ​​​​ക്ഷ​​​​ന്‍ മ​​​​ല്ലി​​​​കാ​​​​ര്‍​ജു​​​​ന്‍ ഖാ​​​​ര്‍​ഗെ​​​​യെ ക​​​​ണ്ട​​​​തും പ​​​​ര​​​​സ്യ​​​​പ്ര​​​​സ്താ​​​​വ​​​​നാ യു​​​​ദ്ധ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ണ്ട്.

ഷാ​​​​ഫി എ ​​​​ഗ്രൂ​​​​പ്പ​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം എ ​​​​ഗ്രൂ​​​​പ്പാ​​​​ണെ​​​​ങ്കി​​​​ല്‍ അ​​​​ത് ലോ​​​​ക​​​​ത്തി​​​​ലെ എ​​​​ട്ടാ​​​​മ​​​​ത്തെ അ​​​​ദ്ഭു​​​​ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും ഉ​​​​ണ്ണി​​​​ത്താ​​​​ന്‍ പ​​​​രി​​​​ഹ​​​​സി​​​​ച്ചി​​​​രു​​​​ന്നു. ഉ​​​​മ്മ​​​​ന്‍ ചാ​​​​ണ്ടി​​​​ക്കെ​​​​തിരേ ആ​​​​രോ​​​​പ​​​​ണ​​​​മു​​​​യ​​​​ര്‍​ന്ന​​​​പ്പോ​​​​ള്‍ ഭാ​​​​വി അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​കു​​​​മോ എ​​​​ന്നു ഭ​​​​യ​​​​ന്ന് ചി​​​​ല​​​​ര്‍ ത​​​​ല​​​​യി​​​​ല്‍ മു​​​​ണ്ടി​​​​ട്ട് ഓ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

ഷാ​​​​ഫി​​​​ക്കെ​​​​തി​​​​രാ​​​​യ ഉ​​​​ണ്ണി​​​​ത്താ​​​​ന്‍റെ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ എ ​​​​ഗ്രൂ​​​​പ്പി​​​​ന് അ​​​​മ​​​​ർ​​​​ഷ​​​​മു​​​​ണ്ട്. ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യെ വ​​​​ലി​​​​ച്ചി​​​​ഴ​​​​ച്ച​​​​തി​​​ൽ അ​​​​തൃ​​​​പ്തി​​​യു​​​ള്ള എ ​​​​ഗ്രൂ​​​​പ്പ് ക​​​​രു​​​​ത​​​​ലോ​​​​ടെ​​​​യാ​​​​ണ് നീ​​​​ങ്ങു​​​​ന്ന​​​​ത്. ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി​​​​യു​​​​ടെ കു​​​​ടും​​​​ബംകൂ​​​​ടി പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​തു ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ക്കും. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കെ​​​​തിരേ എ​​​​ഐ​​​​സി​​​​സി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന് പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യ​​​​തി​​​​ന്‍റെ വൈ​​​​രാ​​​​ഗ്യ​​​​മാ​​​​ണോ ഇ​​​​തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്നും ഇ​​​​വ​​​​ര്‍ സം​​​​ശ​​​​യി​​​​ക്കു​​​​ന്നു​​​​ണ്ട്.

പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ള്‍​ക്കി​​​​ട​​​​യി​​​​ലും ത​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളി​​​​ല്‍ യാ​​​​തൊ​​​​രു വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യും ഇ​​​​ല്ലാ​​​​തെ​​​​യാ​​​​ണ് വി​​​​വി​​​​ധ ഗ്രൂ​​​​പ്പു​​​​ക​​​​ളും പാ​​​​ര്‍​ട്ടി നേ​​​​താ​​​​ക്ക​​​​ളും മു​​​​ന്നോ​​​​ട്ടു പോ​​​​കു​​​​ന്ന​​​​ത്. ഹൈ​​​​ക്ക​​​​മാ​​​​ന്‍​ഡ് ഇ​​​​ട​​​​പെ​​​​ട​​​​ല്‍ ഉ​​​​ണ്ടാ​​​​കു​​​​മോ എ​​​​ന്ന​​​​തും വ​​​​രുംദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ണ്ട​​​​റി​​​​യേ​​​​ണ്ട കാ​​​​ര്യ​​​​മാ​​​​ണ്. പാ​​​​ര്‍​ട്ടി​​​​യി​​​​ലെ സ​​​​മാ​​​​ധാ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ മു​​​​തി​​​​ര്‍​ന്ന നേ​​​​താ​​​​ക്ക​​​​ള്‍ വ​​​​ഴി ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ച​​​​ര്‍​ച്ച​​​​ക​​​​ള്‍ ന​​​​ട​​​​ക്കാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

Latest News

Corehub Up